Latest News

പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഫുട്ബാള്‍ കളിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു

മഞ്ചേരി ഫാസ്റ്റ് ട്രാക്ക് 3 കോടതിയിലെ പ്രോസിക്യൂട്ടറായ കാര്യവട്ടം സ്വദേശി കുണ്ടോട്ടു പാറയ്ക്കല്‍ അഡ്വ. കെ പി അബ്ദുല്‍ ഗഫൂര്‍ (48) ആണ് മരിച്ചത്.

പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഫുട്ബാള്‍ കളിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു
X

പെരിന്തല്‍മണ്ണ: ഫുട്ബാള്‍ കളിക്കിടെ പബ്ലിക്ക് പ്രോസിക്യുട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് 3 കോടതിയിലെ പ്രോസിക്യൂട്ടറായ കാര്യവട്ടം സ്വദേശി കുണ്ടോട്ടു പാറയ്ക്കല്‍ അഡ്വ. കെ പി അബ്ദുല്‍ ഗഫൂര്‍ (48) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. പെരിന്തല്‍മണ്ണയിലെ ടര്‍ഫ് ഗ്രൗണ്ടില്‍ ഫുട്ബാള്‍ കളിച്ചു കൊണ്ടിരിക്കേ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഐഎന്‍എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്. സംസ്‌കാരച്ചടങ്ങുകള്‍ ഉച്ചയ്ക്ക് 12ന് നടക്കും.ഭാര്യ: സലീന, മക്കള്‍: മുഹമ്മദ് യാസീന്‍ (ബിടെക് വിദ്യാത്ഥി), ഷിമിന്‍ പര്‍വീന്‍.

Next Story

RELATED STORIES

Share it