Latest News

വയോധികന് മകന്റെയും മരുമകളുടെയും ക്രൂരമര്‍ദനം

വയോധികന് മകന്റെയും മരുമകളുടെയും ക്രൂരമര്‍ദനം
X

പത്തനംതിട്ട: പറക്കോട്ട് വയോധികന് മകന്റെയും മരുമകളുടെയും ക്രൂരമര്‍ദനം. തങ്കപ്പന്‍ (66) എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. മകന്‍ സുജു, ഭാര്യ സൗമ്യ എന്നിവര്‍ചേര്‍ന്ന് വടികൊണ്ട് തങ്കപ്പനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു ആക്രമണം.സുജു പൈപ്പുകൊണ്ടും സൗമ്യ വലിയ വടികൊണ്ടും മര്‍ദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ബുധനാഴ്ച ഉച്ചയോടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അടൂര്‍ പോലിസ് വിഷയത്തില്‍ ഇടപെടുകയും തങ്കപ്പന്റെ മൊഴി എടുക്കുകയും ചെയ്തു. തുടര്‍ന്ന് സുജുവിനെയും സൗമ്യയെയും കസ്റ്റഡിയില്‍ എടുത്തു.

രണ്ട് മക്കളാണ് തങ്കപ്പനുള്ളത്. തനിയെ മറ്റൊരു വീട്ടിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. തങ്ങളുടെ വീട്ടിലേക്ക് വരരുതെന്ന് തങ്കപ്പനോട് മകന്‍ പറഞ്ഞിരുന്നെന്നാണ് വിവരം. എന്നാല്‍ ഞായറാഴ്ച തങ്കപ്പന്‍ വീട്ടിലെത്തി. ഇതോടെയാണ് ഇരുവരും ചേര്‍ന്ന് തങ്കപ്പനെ മര്‍ദിച്ചതെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it