പാലക്കാട് ഭീതി വിതയ്ക്കുന്ന പിടി 7 വീണ്ടും ജനവാസ മേഖലയില്‍; കാടുകയറ്റി
BY NSH14 Jan 2023 3:44 AM GMT

X
NSH14 Jan 2023 3:44 AM GMT
പാലക്കാട്: ധോണിയില്‍ ആശങ്ക വിതയ്ക്കുന്ന കൊമ്പന്‍ പിടി 7 (പാലക്കാട് ടസ്‌കര്‍ 7) വീണ്ടും ജനവാസമേഖലയിലെത്തി. ലീഡ് കോളജിന് സമീപം ഇന്ന് പുലര്‍ച്ചെ 5.30നാണ് കൊമ്പനെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമഫലമായി ആനയെ കാടുകയറ്റി. തുടര്‍ച്ചയായി ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ആന ജനങ്ങള്‍ക്ക് പേടിസ്വപ്‌നമായിരിക്കുകയാണ്.
വൈകീട്ട് ആറ് മണിക്ക് ശേഷം ഇവിടെയുള്ളവര്‍ പുറത്തിറങ്ങാറില്ല. പലപ്പോഴും അതിരാവിലെ ജോലിക്ക് പോവുന്നവരാണ് ആനയുടെ മുന്നില്‍പ്പെടാറുള്ളത്. അതേസമയം, പിടി ഏഴാമനെ മെരുക്കാനുള്ള കൂടിന്റെ നിര്‍മാണം ധോണിയില്‍ പൂര്‍ത്തിയായി. കുങ്കിയാനകളെ കയറ്റി കൂടിന്റെ ബലം കൂടി പരിശോധിച്ചാല്‍ മയക്കുവെടി ദൗത്യത്തിലേക്കു നീങ്ങാന്‍ കഴിയും. അടുത്തയാഴ്ച ഡോക്ടര്‍മാരുടെ സംഘമെത്തി ധോണിയിലെ ദൗത്യം ആരംഭിക്കും.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT