Latest News

പിഎസ് സി പൊതുപ്രാഥമിക പരീക്ഷ ഫെബ്രുവരിയിലേക്ക് മാറ്റി

പിഎസ് സി പൊതുപ്രാഥമിക പരീക്ഷ ഫെബ്രുവരിയിലേക്ക് മാറ്റി
X
തിരുവനന്തപുരം: 10ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഡിസംബറില്‍ നടത്താനിരുന്ന പൊതുപ്രാഥമിക പരീക്ഷ മാറ്റിവച്ചതായി കേരള പബ്ലിക് സര്‍വിസ് കമ്മീഷന്‍ അറിയിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവയ്ക്കുന്നത്. മാറ്റിവച്ച പൊതുപ്രാഥമിക പരീക്ഷ 2021 ഫെബ്രുവരിയില്‍ നടത്തുമെന്ന് പി എസ് സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പരീക്ഷയുടെ ഓരോ ഘട്ടത്തിലും ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പങ്കെടുക്കേണ്ടി വരുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍വസ്ഥിതിയിലെത്തുന്നതിന് കാലതാമസം നേരിടുന്നതിനാലും ഓരോഘട്ട പരീക്ഷയ്ക്കും ഏകദേശം 2000 പരീക്ഷാകേന്ദ്രങ്ങള്‍ കൊവിഡ് സുരക്ഷാ മാനദണ്ഡപ്രകാരം സജ്ജീകരിക്കുന്നതില്‍ പ്രയാസം നേരിടുന്നതിനാലുമാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്നും പിഎസ് സി വ്യക്തമാക്കി.

അതേസമയം യുപിഎസ്എ, എല്‍പിഎസ്എ പരീക്ഷകള്‍ നവംബര്‍ 7, 24 തിയ്യതികളില്‍ വിവിധ ജില്ലകളില്‍ നടക്കും. പരീക്ഷാര്‍ഥികള്‍ക്ക് നിശ്ചിത സമയത്ത് കേന്ദ്രങ്ങളിലെത്താന്‍ കൂടുതല്‍ കാര്യക്ഷമമായി സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി യൂനിറ്റുകള്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

PSC General Preliminary Examination postponed to February




Next Story

RELATED STORIES

Share it