Latest News

പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു

പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ്‌സി പരീക്ഷകളില്‍ മാറ്റം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23, 30 തിയ്യതികളില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് അന്നേ ദിവസം നടത്താന്‍ നിശ്ചയിച്ച പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ജനുവരി 23ന് നിശ്ചയിച്ച മെഡിക്കല്‍ എജുക്കേഷന്‍ സര്‍വീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27ലേക്കും ലാബോട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II തസ്തികളുടെ പരീക്ഷകള്‍ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താന്‍ നിശ്ചയിച്ച കേരള വാട്ടര്‍ അഥോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്. പരീക്ഷകള്‍ സംബന്ധിച്ച വിശദമായ ടൈംടേബിള്‍ പിഎസ്‌സി വെബ്‌സൈറ്റില്‍ ലഭ്യമാക്കും.

Next Story

RELATED STORIES

Share it