Latest News

കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുന്നു; കെസി വേണുഗോപാലാണ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നും പിഎസ് പ്രശാന്ത്

വര്‍ഗീയത പ്രോല്‍സാഹിപ്പിക്കുന്ന ആളാണ് പാലോട് രവി. നെടുമങ്ങാട്ട് തന്നെ തോല്‍പിച്ചത് പാലോട് രവിയാണ്. ഇക്കാര്യം തെളിവുകള്‍ സഹിതം പാര്‍ട്ടി അന്വേഷണക്കമ്മീഷനേയും കെപിസിസി അധ്യക്ഷനേയും അറിയിച്ചിരുന്നു

കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുന്നു; കെസി വേണുഗോപാലാണ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നും പിഎസ് പ്രശാന്ത്
X

തിരുവനന്തപുരം: മുപ്പത് വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുകയാണെന്ന് മുന്‍ കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്ത്. ഏത് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് ആലോചിച്ചിട്ടില്ല. തന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചുവെന്നാണ് പാലോട് രവി പറഞ്ഞത്. പച്ചക്കള്ളമാണ് പറയുന്നത്. വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമമാണ്. പാലോട് രവി കുമ്പിടിയാണ്. പാലോടിന് രാഷ്ട്രീയത്തേക്കാള്‍ നല്ലത് അഭിനയം. അഭിനയത്തിന് ഓസ്‌കാര്‍, ഭരത് അവാര്‍ഡ് കിട്ടും. താന്‍ ജയിക്കുമെന്ന ട്രന്‍ഡ് വന്നപ്പോള്‍ പ്രവര്‍ത്തകരെ തനിക്കെതിരെ തിരിക്കാന്‍ ശ്രമിച്ചെന്നും പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അച്ചടക്ക ലംഘനത്തിന് പ്രശാന്തിനെ ഇന്നലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവും ഇടപെട്ടില്ല.

കെസി വേണുഗോപാലാണ് കേരളത്തില്‍ കോണ്‍ഗ്രസ് സംഘടന തകര്‍ച്ചയുടെ മൂല കാരണം. കെസി വേണുഗോപാലുമായി അടുത്ത് നില്‍ക്കുന്നവരാണ് ഡിസിസി തലപ്പത്തേക്ക് വന്നത്.

വര്‍ഗീയത പ്രോല്‍സാഹിപ്പിക്കുന്ന ആളാണ് പാലോട് രവി. നെടുമങ്ങാട്ട് തന്നെ തോല്‍പിച്ചത് പാലോട് രവിയാണ്. ഇക്കാര്യം തെളിവുകള്‍ സഹിതം പാര്‍ട്ടി അന്വേഷണക്കമ്മീഷനേയും കെപിസിസി അധ്യക്ഷനേയും അറിയിച്ചു. പാലോട് രവിക്കെതിരെ നടപടി എടുത്തില്ലെങ്കിലും അംഗീകാരം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അത് പാര്‍ട്ടി കണക്കിലെടുത്തില്ല. പകരം തോല്‍പിക്കാന്‍ ശ്രമിച്ച ആള്‍ക്ക് പ്രമോഷന്‍ നല്‍കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലം യുഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി എസ് പ്രശാന്ത്.

പാലോട് രവിക്കെതിരേ ആരോപണമുന്നയിച്ചതിന് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് ഇന്നലെ പുറത്താക്കിയിരുന്നു.


Next Story

RELATED STORIES

Share it