- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിയുടെ സന്ദര്‍ശനത്തിനെതിരേ ബംഗ്ലാദേശില്‍ പ്രതിഷേധം; പോലിസ് വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 11 ആയി

ധക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധക്ക പര്യടനത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെയാണ് വെടിവയ്പുണ്ടായത്.
പ്രധാനമന്ത്രി മോദി മടങ്ങിയതിനുശേഷവും പ്രതിഷേധം രൂക്ഷമായി തുടരുകയാണ്. പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതോടെ രാജ്യത്തെ സംഘര്‍ഷവും രൂക്ഷമായി.
ബംഗ്ലാദേശ് രൂപീകരണത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗയായാണ് മോദി ബംഗ്ലാദേശിലെത്തിയത്. സന്ദര്‍ശനത്തോടൊപ്പം പ്രധാനമന്ത്രി 12 ലക്ഷം കൊവിഡ് 19 വാക്‌സിന്‍ ബംഗ്ലാദേശിന് സമ്മാനമായി നല്‍കി.
പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും നയങ്ങള്‍ ഇന്ത്യയിലെ മുസ് ലിംജനവിഭാഗങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം കനത്തത്.
വെള്ളിയാഴ്ച ധക്കയില്‍ പോലിസ് ടിയര്‍ഗ്യാസും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചതിന്റെ ഭാഗമായി നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഞായറാഴ്ചയും ബംഗ്ലാദേശില്‍ പ്രകടനം നടത്തിയത്.
ഇസ്‌ലാമിക സംഘടനയായ ഹെഫാസത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകര്‍ ഒരു ട്രയിനിനു നേരെ ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















