Latest News

ആലങ്ങാട് കോട്ടപ്പുറം അക്വാസിറ്റിയില്‍ കുട്ടികളുടെ കളിസ്ഥലം മാനേജ്‌മെന്റ് അടച്ചു കെട്ടിയതില്‍ പ്രതിഷേധം

ആലങ്ങാട് കോട്ടപ്പുറം അക്വാസിറ്റിയില്‍ കുട്ടികളുടെ കളിസ്ഥലം മാനേജ്‌മെന്റ് അടച്ചു കെട്ടിയതില്‍ പ്രതിഷേധം
X

ആലങ്ങാട്: കോട്ടപ്പുറം അക്വാസിറ്റിയില്‍ കുട്ടികളുടെ കളിസ്ഥലം ഫ്‌ലാറ്റ് മാനേജ്‌മെന്റ്‌റ് അടച്ചു കെട്ടിയതില്‍ ജനകീയ പ്രതിഷേധം. അവിടുത്തെ താമസക്കാറായ ആളുകള്‍ക്കുവേണ്ടി നിര്‍മിച്ച കളിസ്ഥലമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ മാനേജ്‌മെന്റ് അടച്ചുകെട്ടിയത്.

ഇതിനെതിരേ പോലിസില്‍ പരാതി നല്‍കുകയും പോലിസ് തടയുകയും ചെയ്തിരുന്നു. അതിനു ശേഷം മാനേജ്‌മെന്റ് വീണ്ടും അടച്ചുകെട്ടി. വെകുന്നേരം 5മണിക്ക് ആലങ്ങാട് പോലിസ് സ്‌റ്റേഷനില്‍ എസ്‌ഐ വേണു രണ്ടു ഭാഗത്തെയും വിളിച്ചുവരുത്തി. അതില്‍ അസോസിയേഷന്‍ നേതാക്കളായ പോള്‍ കുര്യന്‍, അബ്ദുള്ള കുട്ടി, അക്വാസിറ്റി മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് രാജേഷ്, വാര്‍ഡ് മെമ്പര്‍ റംല ലത്തീഫ്, ബ്ലോക്ക് മെമ്പര്‍ ഷഹന, എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി സദ്ദാം വാലത്ത്, എസ്ഡിപിഐ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി ഷാജഹാന്‍ തടിക്കകടവ്, മുനീര്‍, സിപിഎം നേതാക്കളായ വസീം അക്രം, സുധീര്‍ എന്നിവര്‍ പങ്കെടുത്തു. പക്ഷേ, ചര്‍ച്ചയില്‍ അക്വാസിറ്റി മാനേജ്‌മെന്റ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ധിക്കാരപരമായ സമീപനമെടുത്തു.

ന്യൂഇയര്‍ കഴിയുന്നതുവരെ തുറന്നു കൊടുക്കാന്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റ് അതിനും തയ്യാറായില്ല. വെള്ളിയാഴ്ച വൈകുന്നേരത്തിനുള്ളില്‍ തീരുമാനമറിയിക്കാമെന്ന മാനേജിമെന്റ്‌ന്റെയും വാര്‍ഡ് മെമ്പര്‍, ബ്ലോക്ക് മെമ്പര്‍ എന്നിവരുടെയും ഉറപ്പിന്‍മേല്‍ അക്വാസിറ്റിയിലെ താമസക്കാര്‍ സമരം താത്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്.

പോലിസ് അക്വാസിറ്റി മാനേജ്‌മെന്റിന് കൂട്ടു നില്‍ക്കുകയാണെന്ന് അസോസിയേഷന്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it