Latest News

കണ്ണൂര്‍ തെക്കി ബസാര്‍ കാല്‍ടെക്‌സ് മേല്‍പ്പാലം സര്‍വ്വേയ്‌ക്കെതിരേ പ്രതിഷേധം; പോലിസ് സമരക്കാരെ ഒഴിപ്പിച്ചു

കണ്ണൂര്‍ തെക്കി ബസാര്‍ കാല്‍ടെക്‌സ് മേല്‍പ്പാലം സര്‍വ്വേയ്‌ക്കെതിരേ പ്രതിഷേധം; പോലിസ് സമരക്കാരെ ഒഴിപ്പിച്ചു
X

കണ്ണൂര്‍: തെക്കി ബസാര്‍ കാല്‍ടെക്‌സ് മേല്‍പ്പാലത്തിനുവേണ്ടിയുള്ള സര്‍വ്വേ, ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ വീണ്ടും തടഞ്ഞു. തിങ്കളാഴ്ച്ച രാവിലെയാണ് പോലിസ് സഹായത്തോടെ സര്‍വേ നടത്തി കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. വിവരം അറിഞ്ഞ് വ്യാപാരികളും മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും സ്ഥലത്തെത്തി സര്‍വ്വേ നടപടികള്‍ തടസ്സപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും ടൗണ്‍ പോലിസ് തടഞ്ഞു.

വ്യാപാരികളുടെ നിര്‍ദേശങ്ങളും ആശങ്കകളും പരിഹരിക്കാതെ നടത്തുന്ന സര്‍വ്വേ അംഗീകരിക്കില്ലെന്ന് ആക്ഷന്‍ കമ്മിറ്റി നേതാവ് രാജീവന്‍ എളയാവൂര്‍ പോലിസിനോട് പറഞ്ഞു. സര്‍വ്വേ നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട് സര്‍വേ ജീവനക്കാരെ തടഞ്ഞ രാജീവന്‍ എളയാവൂരിനെ പിടിച്ചുവലിച്ച് കൊണ്ടുപോവാനുള്ള പോലിസ് ശ്രമം ചെറിയ സംഘര്‍ഷത്തിന് കാരണമായി.

ആക്ഷന്‍ കമ്മിറ്റി കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി വിധി വരുന്നതുവരെ സര്‍വേ നടപടി നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം. മേല്‍പ്പാലത്തിന് ആക്ഷന്‍ കമ്മിറ്റി എതിരല്ല. തെക്കി ബസാര്‍ കാല്‍ടെക്‌സ് മേല്‍പ്പാലം ഗതാഗതക്കുരുക്ക് ഒഴിവാക്കില്ലെന്നും പകരം പുതിയ തെരു മുതല്‍ മേലെചൊവ്വ വരെയാണ് മേല്‍പ്പാലം വരേണ്ടതെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായമെന്ന് കണ്‍വീനര്‍ രാജീവന്‍ എളയാവൂര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it