Latest News

പെരിയയില്‍ സിപിഎം നേതാക്കള്‍ക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധം

പി കരുണാകരന്‍ എം പിക്കും ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമനെതിരെയുമാണ് പ്രതിഷേധമുണ്ടായത്.

പെരിയയില്‍ സിപിഎം നേതാക്കള്‍ക്കെതിരേ  കോണ്‍ഗ്രസ് പ്രതിഷേധം
X

കാസര്‍കോട്: പെരിയയില്‍ ആക്രമിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. സന്ദര്‍ശിക്കാനെത്തിയ പി.കരുണാകരന്‍ എം പിക്കും ഉദുമ എം എല്‍ എ കെ.കുഞ്ഞിരാമനെതിരെയുമാണ് പ്രതിഷേധമുണ്ടായത്. കല്യോട് ജംഗ്ഷനില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സിപിഎം നേതാക്കള്‍ എത്തിയത്.

പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ പീതാംബരന്‍, ശാസ്താ ഗംഗാധരന്‍ എന്നിവരടക്കമുള്ളവരുടെ വീടുകളില്‍ സ്ഥലം എം പി പി കരുണാകരന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തി. ഇതിനു പിന്നാലെ പതിഷേധിച്ച് കാണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎം അനുഭാവികളുടെ വീടുകളും കടകളും വ്യാപകമായി നശിപ്പിച്ചു.സി.പി.എം സംഘം തിരിച്ചു പോകണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളും പ്രതിഷേധിച്ചു.

Next Story

RELATED STORIES

Share it