Latest News

മതപരിവര്‍ത്തന നിരോധനം : യുപിയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നീക്കം

നിലവില്‍ എട്ട് സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനം നിരോധിച്ചിട്ടുണ്ട്.

മതപരിവര്‍ത്തന നിരോധനം : യുപിയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നീക്കം
X

ലക്നൗ: സംസ്ഥാനത്ത് മതപരിവര്‍ത്തനം നിരോധിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ യുപി സര്‍ക്കാറിന്റെ നീക്കം. സംസ്ഥാന നിയമ വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് 'ടൈംസ് ഓഫ് ഇന്ത്യ'യാണ് ഇത് റിപോര്‍ട്ട് ചെയ്തത്. ''ഇത് പ്രക്രിയയിലാണ്, മതപരിവര്‍ത്തനത്തിനെതിരെ യുപിക്ക് സ്വന്തം നിയമമുണ്ടാകുന്നതിന് മുമ്പ് മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു,'' എന്നായിരുന്നു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്.

നിലവില്‍ എട്ട് സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസഗഡ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്. എന്നീ സംസ്ഥാനങ്ങളാണ് മതപരിവര്‍ത്തനം നിരോധിച്ചത്. 1967 ല്‍ ഈ നിയമം ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണ് ഒഡീഷ. 1968 ല്‍ മധ്യപ്രദേശും മതപരിവര്‍ത്തനം നിരോധിച്ചു.

വിവാഹത്തിനു വേണ്ടിയുള്ള മതം മാറ്റം യുപിയില്‍ വര്‍ധിക്കുകയാണെന്നും കാണ്‍പൂര്‍ ജില്ലയില്‍ മാത്രം ഇത്തരം 11 കേസുകള്‍ അന്വേഷിച്ചുവരികയാണെന്നും നിയമവകുപ്പിലെ ഉദ്യാസ്ഥന്‍ വ്യക്തമാക്കി. അടുത്തിടെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്തും മതപരിവര്‍ത്തന വിഷയം ഉന്നയിച്ചിരുന്നു.

Next Story

RELATED STORIES

Share it