Latest News

പ്രൊഫ. റെയ്‌നോള്‍ഡ്, ജിദ്ദ മലയാളികളുടെ പ്രിയങ്കരന്‍; അനുശോചനം രേഖപ്പെടുത്തി പ്രവാസി സംസ്‌കാരിക വേദി

പ്രൊഫ. റെയ്‌നോള്‍ഡ്, ജിദ്ദ മലയാളികളുടെ പ്രിയങ്കരന്‍; അനുശോചനം രേഖപ്പെടുത്തി പ്രവാസി സംസ്‌കാരിക വേദി
X

ജിദ്ദ: പ്രവാസി സാംസ്‌ക്കാരിക വേദി സ്ഥാപക ചെയര്‍മാനും ജിദ്ദയിലെ മലയാളി സമൂഹത്തിനു പ്രിയങ്കരനുമായിരുന്ന പ്രൊഫ. റെയ്‌നോള്‍ഡ് ഇട്ടൂപ്പിന്റെ ആകസ്മിക വേര്‍പാടില്‍ പ്രവാസി സംസ്‌കാരിക വേദി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ദുഖവും അനുശോചനവും രേഖപ്പെടുത്തി.

ജിദ്ദയില്‍ പ്രവാസി സാംസ്‌കാരിക വേദി കെട്ടിപ്പടുക്കുന്നതില്‍ തന്റേതായ സംഭാവനകള്‍ അര്‍പ്പിച്ച ശേഷമാണ് 2014 ല്‍ അദ്ദേഹം പ്രവാസ ജീവിതത്തോട് വിടപറഞ്ഞത്. രാഷ്ട്രീയം, മതം, കല, സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഉജ്ജ്വല പ്രഭാഷണം നടത്തിയിരുന്ന പ്രൊഫ. റെയ്‌നോള്‍ഡ് പ്രവാസി സാംസ്‌കാരികവേദി സ്ഥാപക ചെയര്‍മാനായിരുന്നു.

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാലയില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന അദ്ദേഹം പ്രവാസികളെ വിവിധ ഭാഷകള്‍ പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചതിനു പുറമെ, പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനവിഭാഗങ്ങളോടൊപ്പം മനുഷ്യാവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കാനും പ്രേരിപ്പിച്ചിരുന്നു. ഏതൊരാള്‍ക്കും ഏതു സമയത്തും ബന്ധപ്പെടാവുന്ന സൗമ്യ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെ എടുത്തു പറയേണ്ട സവിശേഷത.

നാട്ടിലെത്തിയിട്ടും ജിദ്ദയിലെ സുഹൃത്തുക്കളുമായി സമൂഹ മാധ്യമങ്ങളിലുടെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഫ്രഫ. റെയ്‌നോള്‍ഡ് അവസാന ദിവസങ്ങളില്‍ പ്രവാസി ജിദ്ദ നല്‍കിയ യാത്രയയപ്പിന്റെ ചിത്രങ്ങളാണ് ഫേസ് ബുക്കിലും മറ്റും പങ്കുവെച്ചിരുന്നത്.

ജിദ്ദയില്‍ മലയാളി സായാഹ്നങ്ങളെ തന്റെ വിജ്ഞാനം കൊണ്ടും സാമൂഹിക പ്രതിബദ്ധത കൊണ്ടും ധന്യമാക്കിയ മഹദ് ജീവിതത്തെ പ്രവാസി സമൂഹം എന്നും സ്മരിക്കുമെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍, ജനറല്‍ സെക്രട്ടറി അശ്‌റഫ് പാപ്പിനിശ്ശേരി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഈ വേര്‍പാട് താങ്ങാനുള്ള ശേഷി അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടാകട്ടെയെന്നും അദ്ദേഹത്തെ സ്‌നേഹിക്കുന്ന എല്ലാവരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it