Latest News

കൊവിഡ്: മിഠായിത്തെരുവിലെ തിരക്കിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് സര്‍ക്കാര്‍ അനുകൂലികളുടെ മുസ് ലിം വിദ്വേഷപ്രചാരണം

കൊവിഡ്: മിഠായിത്തെരുവിലെ തിരക്കിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് സര്‍ക്കാര്‍ അനുകൂലികളുടെ മുസ് ലിം വിദ്വേഷപ്രചാരണം
X

കോഴിക്കോട്: ആഴ്ചയിലൊരു ദിവസം മാത്രം കടകള്‍ തുറക്കുന്ന കോഴിക്കോട്ടെ മിഠായിത്തെരുവിലെ തിരക്കിന്റെ ചിത്രങ്ങല്‍ പങ്കുവച്ച് സാമൂഹികമാധ്യമങ്ങള്‍ വ്യാപകമായ മുസ് ലിം വിരുദ്ധപ്രചാരണം. എല്ലാ ദിവസവും തുറന്ന് തിരക്കുകുറക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചില്ല എന്ന കാപ്ഷനോടെ സര്‍ക്കാരിന്റെ നയത്തെ വിമര്‍ശിച്ച മനോരമ ചിത്രം ഉപയോഗിച്ചാണ് വിദ്വേഷപ്രചാരണം ആരംഭിച്ചത്. പിന്നീട് സമാനമായ മറ്റ് ചിത്രങ്ങളും പ്രചാരണത്തിന്റെ ഭാഗമായി വന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് കടകള്‍ തുറക്കുന്നത്. അത് വെള്ളിയാഴ്ചയായിരുന്നു. സ്വാഭാവികമായും ബുധനാഴ്ച പെരുന്നാള്‍ വന്നോടെ വെള്ളിയാഴ്ച പെരുന്നാളിനു മുന്നുള്ള അവസാന ദിവസമായി. സ്വാഭാവികമായും തിരക്കുകൂടി. ലോക്ക് ഡൗണ്‍ ഇളവിന്റെ വാര്‍ത്ത പുറത്തുവന്നത് വൈകീട്ടാണ്. അപ്പോഴേക്കും ആളുകള്‍ നഗരത്തിലെത്തി മടങ്ങിയിരുന്നു.

ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ യുക്തിപരമല്ലെന്ന വിമര്‍ശവുമായി പത്രങ്ങള്‍ രംഗത്തുവന്നതും ഇത്തരം ചിത്രങ്ങള്‍ പുറത്തുവിട്ടതും.

എന്നാല്‍ കൊവിഡ് വ്യാപനം വര്‍ധിപ്പിക്കാനാണ് മുസ് ലിംകള്‍ കുട്ടികളുമായി എത്തിയതന്നെും കൊവിഡ് വ്യാപനം ഇതുമൂലം വര്‍ധിക്കുമെന്നും സാമൂഹികമാധ്യമങ്ങളിലെ പല ഇടത് പ്രൊഫൈലുകളും പ്രചാരണമാരംഭിച്ചു. സ്ത്രീകളുടെ അണിഞ്ഞൊരുങ്ങല്‍ സ്വഭാവത്തെത്തന്നെ പലും പരിഹസിച്ചു. മുസ് ലിംകളെ ഉന്നംവച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആഴ്ചയിലൊരിക്കല്‍ കടകള്‍ തുറക്കുന്നതുകൊണ്ടാണ് തിരക്ക് കൂടുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. അത് ചൂണ്ടിക്കാട്ടി അവര്‍ പ്രചാരണവും നടത്തിയിരുന്നു.

Next Story

RELATED STORIES

Share it