മല്‍സരിച്ചോടിയ സ്വകാര്യ ബസ്സുകളുടെ ഫിറ്റ്‌നസ് റദ്ദ് ചെയ്തു

കോഴിക്കോട്: മല്‍സരിച്ചോടി അപകടത്തില്‍പെട്ട സ്വകാര്യ ബസ്സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയില്‍ എടുത്തു. മെഡിക്കല്‍ കോളജ്-കോഴിക്കോട് റൂട്ടില്‍ മല്‍സരിച്ചോടിയ പെരുമണ്ണ-കോഴിക്കോട് റൂട്ടില്‍ ഒടുന്ന ഗസല്‍ ബസ്സും മെഡിക്കല്‍ കോളജ്-സിറ്റി റൂട്ടിലോടുന്ന സ്‌കൈലാര്‍ക്ക് ബസ്സും തൊണ്ടയാട് കാവ് ബസ് സ്‌റ്റോപ്പിനടുത്തുവച്ചു അപകടത്തില്‍പെടുകയായിരുന്നു. അപകടത്തില്‍പെട്ട ബസ്സുകള്‍ ചേവായൂര്‍ ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിങ് സെന്ററില്‍ വച്ച് പരിശോധിച്ചപ്പോള്‍ വാഹനത്തിന്റെ സ്പീഡ് ഗവേര്‍ണറുകള്‍ പ്രവര്‍ത്തന രഹിതമായതായും ബ്രേക്ക് ക്ഷമത കുറവായും കണ്ടെത്തി. തുടര്‍ന്ന് രണ്ട് വാഹനങ്ങളുടെയും ഫിറ്റ്‌നസ് റദ്ദ് ചെയ്യുകയായിരുന്നു. ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള ശുപാര്‍ശയും നല്‍കി. എന്‍ഫോഴ്‌സ്‌മെംന്റ് ആര്‍ടിഒ ബിജുമോന്‍ കെയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെന്‍കര്‍മാരായ അജിത് ജെ നായര്‍, ധനുഷ് ടി, ഷുക്കൂര്‍ എം എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
കടയ്ക്കല്‍ സംഭവം അങ്ങിനെ ലഘൂകരിക്കാന്‍ കഴിയുന്ന ഒന്നല്ല;...
27 Sep 2023 11:16 AM GMT'സനാതനികള്‍ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; ഉദയനിധി പറഞ്ഞതില്‍ ...
6 Sep 2023 7:36 AM GMTമൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?; വിശദീകരണവുമായി...
21 Aug 2023 12:40 PM GMTആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMT