Latest News

'പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇനി ക്ലര്‍ക്കിന്റെ ജോലിയും'; പുതിയ ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്

പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇനി ക്ലര്‍ക്കിന്റെ ജോലിയും; പുതിയ ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ ക്ലര്‍ക്കിന്റെ ജോലികള്‍ കൂടി ചെയ്യേണ്ടി വരുമെന്ന ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ പുതിയ തസ്തികകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും, ക്ലര്‍ക്കുമാരുടെ ജോലികള്‍ കൂടി പ്രിന്‍സിപ്പല്‍മാര്‍ ചെയ്യണമെന്നാണ് ഉത്തരവിലുള്ളത്. ഈ ഉത്തരവില്‍ അധ്യാപക സംഘടനകളില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അപേക്ഷയ്ക്ക് മറുപടിയായിട്ടാണ് വിദ്യാഭ്യാസ വകുപ്പ് ഈ ഉത്തരവ് പുറത്തിറക്കിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒരു മുഴുവന്‍ സമയ ക്ലര്‍ക്കിന്റെ ആവശ്യമില്ലെന്നും, പ്രിന്‍സിപ്പല്‍മാരുടെ അധ്യാപന സമയം ആഴ്ചയില്‍ എട്ട് പീരിയഡായി കുറച്ചത് ഈ അധിക ജോലികള്‍ കൂടി ചെയ്യാനാണെന്നും ഉത്തരവില്‍ പറയുന്നു. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ശരാശരി ഒരു ദിവസം രണ്ട് മണിക്കൂറില്‍ കൂടുതല്‍ ജോലിഭാരമില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ നീക്കം സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്ന് ഉത്തരവിലുണ്ട്. ഒരു സ്‌കൂളിന് ക്ലര്‍ക്ക് തസ്തിക അനുവദിച്ചാല്‍ മറ്റ് സ്‌കൂളുകളും ഇതേ ആവശ്യം ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്നും, അത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍, ഈ ഉത്തരവിലെ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും, ഇത് പിന്‍വലിച്ച് ആവശ്യമായ തസ്തികകളില്‍ ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍മാരുടെ പ്രധാന ചുമതല അക്കാദമിക് കാര്യങ്ങളാണെന്നും, ക്ലറിക്കല്‍ ജോലികള്‍ കൂടി അവരുടെ ചുമലില്‍ വെക്കുന്നത് അക്കാദമിക് നിലവാരത്തെ ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it