Latest News

ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പൂജാരി അറസ്റ്റില്‍

ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പൂജാരി അറസ്റ്റില്‍
X

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്ര പൂജാരിയെ പോലിസ് അറസ്റ്റ് ചെയ്തു. ആറന്‍മുള സ്വദേശി വിബിനാണ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂജാരിയായി കഴിഞ്ഞ പതിനഞ്ചു ദിവസമായി ജോലി ചെയ്ത് വരികയായിരുന്നു വിബിന്‍. ക്ഷേത്രത്തിലെ പൂജാ സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയിലെത്തിച്ച് കുട്ടിയെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it