ബിജെപി നേതാവ് സി കൃഷ്ണ കുമാറിനെതിരെ വാര്‍ത്താസമ്മേളനം; ഭാര്യാമാതാവിനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

പാലക്കാട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയ ഭാര്യാമാതാവിനെ അപായപ്പെടുത്താന്‍ ശ്രമം. കൃഷ്ണ കുമാറിന്റെ ഭാര്യയും പാലക്കാട് നഗരസഭ 18-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയുമായ മിനി കൃഷ്ണകുമാര്‍ തന്നെ കാര്‍ ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി അമ്മ സി കെ വിജയകുമാരി ടൗണ്‍ നോര്‍ത്ത് പൊലിസ് സ്റ്റേഷനില്‍ പരാതി നല്കി. വിജയകുമാരി മിനിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്.
കൃഷ്ണകുമാര്‍ കുടുംബസ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും വിജയകുമാരിയും മകള്‍ സിനി സേതുമാധവനും ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് അപായപ്പെടുത്താന്‍ ശ്രമം നടന്നത്.
രാത്രി എട്ടോടെ അയ്യപുരത്തെ വീടിനു മുന്നിലെ പൊതുപൈപ്പില്‍നിന്ന് വെള്ളമെടുക്കാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം. പ്രധാന റോഡില്‍നിന്ന് മിനി കാര്‍ അതിവേഗം ഓടിച്ച് തന്റെ നേരെ വന്നെന്നും ഒഴിഞ്ഞുമാറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നെന്നും വിജയകുമാരി പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് മിനി അസഭ്യം പറയുകയും 'നിന്നെ കാണിച്ചു തരാമെന്ന്' ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. സിനിക്കൊപ്പമാണ് വിജയകുമാരിതാമസിക്കുന്നത്
RELATED STORIES
ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു
10 Aug 2022 7:03 PM GMTഇടുക്കിയിൽ ആനക്കൊമ്പുമായി ആർഎസ്എസ് നേതാവ് അറസ്റ്റിൽ
10 Aug 2022 6:46 PM GMTഎറണാകുളം നഗരമധ്യത്തില്‍ കൊലപാതകം: മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍...
10 Aug 2022 6:35 PM GMTപള്ളികളിലെ പതാക വിതരണം: ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട...
10 Aug 2022 6:13 PM GMTമധു കേസ്: സര്‍ക്കാരിന്റെ അലംഭാവം ഗുരുതരം; തീരാകളങ്കവും...
10 Aug 2022 6:12 PM GMTഇഡിക്ക് മുന്നില്‍ ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്
10 Aug 2022 4:56 PM GMT