പ്രീമിയര്‍ ലീഗ്; സിറ്റിക്ക് തകര്‍പ്പന്‍ ജയം; ലിവര്‍പൂളിനെ സമനിലയില്‍ പിടിച്ച് ബ്രിങ്ടണ്‍

ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി. ബേണ്‍ലിയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്. റിയാദ് മെഹറസിന്റെ ഹാട്രിക്കാണ് സിറ്റിയെ വന്‍ ജയത്തിലേക്ക് നയിച്ചത്. അള്‍ജീരിയന്‍ താരത്തിന്റെ സിറ്റിയ്ക്കായുള്ള ആദ്യ ഹാട്രിക്കാണിത്. മെന്‍ഡി, ടോറസ് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ഈ ജയത്തോടെ സിറ്റിയുടെ ദീര്‍ഘകാലമായുള്ള ഗോള്‍ വരള്‍ച്ച അവസാനിച്ചു. സിറ്റി ലീഗില്‍ എട്ടാം സ്ഥാനത്താണ്. മറ്റൊരു മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനെ ബ്രിങ്ടണ്‍ 1-1 സമനിലയില്‍ കുരുക്കി. സൂപ്പര്‍ താരം ജോട്ടയിലൂടെ 60ാം മിനിറ്റില്‍ ലിവര്‍പൂളാണ് ലീഡെടുത്തത്. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ഗ്രോബിലൂടെ ബ്രിങ്ടണ്‍ സമനില പിടിക്കുകയായിരുന്നു.
ജര്‍മ്മന്‍ ബുണ്ടസ ലീഗില്‍ ബയേണ്‍ മ്യൂണിക്ക് സ്റ്റുഗര്‍ട്ടിനെ 3-1ന് തോല്‍പ്പിച്ചു. മറ്റൊരു മല്‍സരത്തില്‍ കരുത്തരായ ഡോര്‍ട്ട്മുണ്ടിനെ 2-1ന് കൊളോണ്‍ തോല്‍പ്പിച്ചു. 18 മല്‍സരങ്ങള്‍ക്ക് ശേഷമുള്ള കൊളോണ്‍ എഫ് സിയുടെ ആദ്യ ജയമാണിത്.
RELATED STORIES
ഷാജഹാന് വധം: ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 19 അംഗ സംഘം അന്വേഷിക്കും
15 Aug 2022 7:25 PM GMT'ഭാരത മാതാവിനെ ഹിജാബണിയിച്ചു'; കുട്ടികളുടെ നാടകം വര്‍ഗീയ ആയുധമാക്കി...
15 Aug 2022 6:29 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍
15 Aug 2022 5:54 PM GMTവെള്ളക്കാരുടെ ഭിന്നിപ്പിക്കല്‍ തന്ത്രം അതിജീവിച്ചവരാണ്...
15 Aug 2022 5:28 PM GMTവിവിധ പാര്‍ട്ടികളുടെ കൊടിമരത്തില്‍ ദേശീയ പതാക; മുസ് ലിംലീഗിനെതിരേ...
15 Aug 2022 4:40 PM GMTബല്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസിലെ കുറ്റക്കാര്‍ക്ക് ഗുജറാത്ത്...
15 Aug 2022 3:36 PM GMT