Latest News

പ്രദീപ് റാവത്ത് ചൈനയിലെ ഇന്ത്യന്‍ അംബാസിഡറായി ചുമതലയേറ്റു

പ്രദീപ് റാവത്ത് ചൈനയിലെ ഇന്ത്യന്‍ അംബാസിഡറായി ചുമതലയേറ്റു
X

ന്യൂഡല്‍ഹി; ചൈനയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി പ്രദീപ് കുമാര്‍ റാവത്ത് ചുമതലയേറ്റു. മാര്‍ച്ച് 4ന് ചൈനയിലെത്തിയ റാവത്ത് നിയമപരമായ ക്വാറന്റീനുശേഷമാണ് ചാര്‍ജ് എടുത്തതെന്ന് എംബസി ട്വീറ്റ് ചെയ്തു.

വിക്രം മിശ്രി ഉപസുരക്ഷാ ഉപദേഷ്ടാവായ ഒഴിവിലാണ് പ്രദീപിന്റെ നിയമനം.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് 1990 ബാച്ചുകാരനായ റാവത്ത് നേരത്തെ നെതര്‍ലാന്‍ഡില്‍ ഇന്ത്യന്‍ അംബാസിഡറായിരുന്നു. ഇന്തോനേഷ്യ, തിമോര്‍, ഹോങ്കോങ് എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

ചൈനയുമായി ലഡാക്കില്‍ തര്‍ക്കം നിലനില്‍ക്കുന്ന സമയത്താണ് റാവത്തിന്റെ നിയമനം. ചൈനീസ് ഭാഷയില്‍ അവഗാഹമുണ്ട്.

Next Story

RELATED STORIES

Share it