Latest News

മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് അനുവദിക്കണം: കെയുഡബ്ല്യുജെ

കൊവിഡ് പശ്ചാത്തലത്തില്‍ ദീര്‍ഘയാത്രകള്‍ സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളും വെല്ലുവിളിയാണെന്ന് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ. സ് സുഭാഷും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ക്കു സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് അനുവദിക്കണം: കെയുഡബ്ല്യുജെ
X

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് സൗകര്യം അനുവദിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആവശ്യപ്പെട്ടു. കൊവിഡ് രോഗബാധിതര്‍ക്ക് തപാല്‍ വോട്ട് അടക്കം അനുവദിച്ചു തിരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്താനുള്ള കമീഷന്റെ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ആത്മാര്‍ഥമായും തീവ്രമായും അധ്വാനിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ സമ്മതിദാനാവകാശം നഷ്ടപ്പെട്ടു പോകാതിരിക്കാനും കമീഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക മാധ്യമ പ്രവര്‍ത്തകരും വോട്ടവകാശമുള്ള പ്രദേശത്തുനിന്ന് വളരെ അകലെയുള്ള സ്ഥലങ്ങളിലാണു ജോലി ചെയ്യുന്നത്. തിരഞ്ഞെടുപ്പ് വിവരങ്ങള്‍ കൃത്യമായി ജനങ്ങളിലെത്തിക്കേണ്ടതുള്ളതിനാല്‍ മിക്കവര്‍ക്കും ജോലിയില്‍നിന്ന് അവധിയെടുത്ത് സ്വന്തം ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ്. മാത്രമല്ല, കൊവിഡ് പശ്ചാത്തലത്തില്‍ ദീര്‍ഘയാത്രകള്‍ സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളും വെല്ലുവിളിയാണെന്ന് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ. സ് സുഭാഷും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ക്കു സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it