Latest News

പദവി; നാളികേര വകുപ്പ് മന്ത്രി; വാര്‍ത്താ സമ്മേളനം തെങ്ങിന്‍ മുകളില്‍

മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ മന്ത്രി തെങ്ങില്‍ വലിഞ്ഞു കയറി തേങ്ങയിട്ടു. തുടര്‍ന്ന് സംസാരം തുടങ്ങി.

പദവി; നാളികേര വകുപ്പ് മന്ത്രി; വാര്‍ത്താ സമ്മേളനം തെങ്ങിന്‍ മുകളില്‍
X

കൊളംബോ: ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രി അരുന്ദിക ഫെര്‍ണാണ്ടോ വാര്‍ത്താസമ്മേളനം നടത്തിയത് തെങ്ങിന്‍ മുകളിലിരുന്ന്. ലോകത്താകമാനം നാളികേര ഉല്‍പന്നങ്ങള്‍ക്ക് ആവശ്യകത കൂടിയതോടെ നാളികേരത്തിന്റെ വില ഉയര്‍ന്നുവെന്ന സന്തോഷവാര്‍ത്തയാണ് മന്ത്രി തെങ്ങിന്‍മുകളിലിരുന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് തെങ്ങ് ഒന്നിന് 100 രൂപ വെച്ച് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തിനായി ദന്‍കോട്ടുവയിലെ തന്റെ തെങ്ങിന്‍തോട്ടത്തിലേക്കാണ് മന്ത്രി മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ മന്ത്രി തെങ്ങില്‍ വലിഞ്ഞു കയറി തേങ്ങയിട്ടു. തുടര്‍ന്ന് സംസാരം തുടങ്ങി. 'തേങ്ങയിടുന്നതിനും കള്ള് ചെത്തുന്നതിനും ആളെ കിട്ടാത്ത സ്ഥിതിയാണെന്നും തേങ്ങയുടെ വില വര്‍ധിച്ചതുകൊണ്ട് അവ ഇറക്കുമതി ചെയ്യുന്നത് പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി. പന, റബര്‍ എന്നിവയുടെ ചുമതലയും മന്ത്രി അരുന്ദിക ഫെര്‍ണാണ്ടോക്കാണ്.

Next Story

RELATED STORIES

Share it