Latest News

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊണ്ട ഉജ്ജ്വല പ്രതിഭയായിരുന്നു പൂന്തുറ സിറാജെന്ന് മന്ത്രി ബാലഗോപാല്‍

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊണ്ട ഉജ്ജ്വല പ്രതിഭയായിരുന്നു പൂന്തുറ സിറാജെന്ന് മന്ത്രി ബാലഗോപാല്‍
X

കൊട്ടാരക്കര: രാജ്യത്തെ ഫാഷിസത്തിനെതിരെ നിലകൊള്ളുകയും തന്റെ മുഴുവന്‍ സമയവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ വിമോചനത്തിനായി നീക്കിവച്ച ഉജ്ജ്വല പ്രതിഭയും നീതി നിഷേധങ്ങള്‍ക്കെതിരെ നിരന്തരം പോരാടിയ ലക്ഷണമൊത്ത രാഷ്ട്രീയ നേതാവുമായിരുന്നു പൂന്തുറ സിറാജെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പി ഡി പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി പ്രസ്സ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച പൂന്തുറ സിറാജ് അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രദേശത്തെ ജനങ്ങളുടെ സ്‌നേഹവും വിശ്വാസവും നേടിയെടുത്ത സിറാജ് മൂന്ന് തവണ വലിയ ഭൂരിപക്ഷത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അതിന്റെ ഏറ്റവും വലിയ തെളിവാണെന്നും സ്വന്തമായി ഒരു വീടോ ഒരു തുണ്ട് ഭൂമിയോ ഇല്ലാതെ വിട പറഞ്ഞതിലൂടെ പൊതു പ്രവര്‍ത്തന രംഗത്ത് കേള്‍ക്കേണ്ടി വന്ന മുഴുവന്‍ ആരോപണങ്ങള്‍ക്കും മറുപടി പറയുകയായിരുന്നു സിറാജെന്നും മന്ത്രി പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് സുധീര്‍ വല്ലം അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷ, സംസ്ഥാന സെക്രട്ടറി റസ്സാഖ് മണ്ണടി, നഗരസഭാ ചെയര്‍മാന്‍ എ ഷാജു,ഡി സി സി ജനറല്‍ സെക്രട്ടറി പി ഹരികുമാര്‍, സി പി എം ഏരിയാ കമ്മിറ്റി അംഗം എസ് ആര്‍ രമേഷ്, എന്‍ എസ് സി സംസ്ഥാന സെക്രട്ടറി ജലീല്‍ പുനലൂര്‍, കൊട്ടാരക്കര മുസ് ലിം ജമാഅത്ത് ചീഫ് ഇമാം മുഹ്‌സിന്‍ അഹമ്മദ് ബാഖവി, ആശ്രയ ജനറല്‍ സെക്രട്ടറി കലയപുരം ജോസ്, പള്ളിക്കല്‍ സാമുവല്‍, പി ഡി പി സെക്രട്ടറിയേറ്റ് മെംബര്‍ ഇക്ബാല്‍ കരുവ, എസ് എന്‍ ഡി എസ് സെക്രട്ടറി പുത്തൂര്‍ ചന്ദ്രബാബു, പി ഡി പി ജില്ലാ സെക്രട്ടറി െ്രെബറ്റ് സെയ്ഫ്, ജോയിന്റ് സെക്രട്ടറി സുധീര്‍ കുന്നുമ്പുറം, ഷാനവാസ് പള്ളിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഷിജു പുളിമൂട് സ്വാഗതവും അല്‍അമീന്‍ മൗലവി കൃതജ്ഞതയും രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it