പൂന്തുറ സിറാജ് പിഡിപിയിലേക്കു തന്നെ മടങ്ങി

തിരുവനന്തപുരം: പി ഡി പിവിട്ട് ഐ എന് എല്ലില് ചേര്ന്ന പൂന്തുറ സിറാജ് രണ്ട് മാസത്തിനകം തന്നെ പി ഡി പിയിലേക്ക് മടങ്ങി. പി ഡി പി ചെയര്മാന് അബ്ദുല് നാസര് മദനിയുടെ മുഖവും ശബ്ദവും ഇഷ്ടമില്ലാത്ത സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ നിലപാടില് പ്രതിഷേധിച്ചാണ് ഐ എന് എല് വിട്ടതെന്ന് പൂന്തുറ സിറാജ് പ്രതികരിച്ചു.
എന്നാല് ഐ എന് എല്ലില് ചേര്ന്ന ഉടന് തിരുവനന്തപുരം കോര്പറേഷനില് മത്സരിക്കാന് പൂന്തുറ സിറാജ് ശ്രമിച്ചിരുന്നു. ഇത് നടക്കാത്തതിനെ തുടര്ന്നാണ് മടക്കമെന്നാണ് ഐ എന് എല് നേതാക്കള് പറയുന്നത്. പി ഡി പിയുടെ വര്ക്കിംഗ് പ്രസിഡണ്ടായിരുന്ന സിറാജ് 2019ലെ സംഘടന തിരഞ്ഞെടുപ്പില് തഴയപ്പെട്ടിരുന്നു. തുടര്ന്ന് തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി ഐ എന് എല്ലില് ചേരുകയായിരുന്നു. തിരുവനന്തപുരം കോര്പ്പറേഷന് മാണിക്യവിളാകം വാര്ഡില് സിറാജിനെ സ്ഥാനാര്ഥിയാക്കാന് ഐ എന് എല് നിശ്ചയിച്ചിരുന്നു. എന്നാല് മുന്നണിയില് വന്ന ഉടന് സീറ്റ് നല്കുന്നതില് സി പി എം വിയോജിച്ചതോടെ ഇത് നടന്നില്ല. ഇതാണ് വീണ്ടും പാര്ട്ടി മാറാന് സിറാജിനെ പ്രേരിപ്പിച്ചത്.
RELATED STORIES
മൂവാറ്റുപുഴയിൽ കെഎസ്ആര്ടിസി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു
19 Aug 2022 7:10 PM GMTബൈക്കോടിച്ചുകൊണ്ട് ഫേസ് ബുക്ക് ലൈവ്; യുവാവിന്റെ ലൈസന്സ് മൂന്ന്...
19 Aug 2022 7:06 PM GMTകണ്ണൂര് വി സിക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ
19 Aug 2022 6:59 PM GMTതിരുവനന്തപുരത്ത് സ്കൂള് വിദ്യാര്ഥിനിയെ അയല്വാസികള് പീഡിപ്പിച്ചു;...
19 Aug 2022 6:41 PM GMTഅട്ടപ്പാടി പൂതൂരിൽ വീണ്ടും കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു
19 Aug 2022 6:34 PM GMTഇടുക്കിയിൽ ചങ്ങലയില് ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയില് ആദിവാസി...
19 Aug 2022 6:16 PM GMT