Latest News

പൊന്‍മുടി ഇക്കോടൂറിസം; ചൊവ്വാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

പൊന്‍മുടി ഇക്കോടൂറിസം; ചൊവ്വാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്
X

തിരുവനന്തപുരം: കൊവിഡ് 19, ഓമിക്രോണ്‍ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊന്‍മുടി ഇക്കോടൂറിസത്തില്‍ ചൊവ്വാഴ്ച (ജനുവരി 18) മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ഇതിനോടകം ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായി തന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8547601005 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

കൊവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പല ടൂറിസം കേന്ദ്രങ്ങളിലേക്കും പ്രവേശനം നിയന്ത്രിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ബീച്ചിലേക്കുള്ള പ്രവേശനവും നിയന്ത്രിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it