Latest News

3 ലോക്‌സഭാ സീറ്റിലേക്കും 7 നിയമസഭാ സീറ്റിലേക്കുമുള്ള പോളിങ് ആരംഭിച്ചു

3 ലോക്‌സഭാ സീറ്റിലേക്കും 7 നിയമസഭാ സീറ്റിലേക്കുമുള്ള പോളിങ് ആരംഭിച്ചു
X

ന്യൂഡല്‍ഹി: രാജ്യത്ത് ആറ് സംസ്ഥാനങ്ങളിലായി 3 ലോക്‌സഭാ സീറ്റിലേക്കും 7 നിയമസഭാ സീറ്റിലേക്കുമുള്ള വോട്ടെടുപ്പ് രാവിലെ ആരംഭിച്ചു. ഫലം ജൂണ്‍ 26 ഞായറാഴ്ച പ്രഖ്യാപിക്കും.

അഖിലേഷ് യാദവ് രാജിവച്ചതോടെ ഒഴിവുവന്ന അസംഘര്‍ സീറ്റിലേക്കാണ് യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സീറ്റ് ഒഴിവാക്കിയാണ് അഖിലേഷ് നിയമസഭയിലേക്ക് മല്‍സരിച്ചത്. യുപിയില്‍തന്നെ രാംപൂര്‍ സീറ്റിലേക്കും മല്‍സരം നടക്കുന്നുണ്ട്. അസംഖാന്‍ രാജിവച്ചതോടെയാണ് ആ സീറ്റ് ഒഴിവ് വന്നത്. അദ്ദേഹവും നിയമസഭയിലെത്താനാണ് ലോക്‌സഭാ അംഗത്വം രാജിവച്ചത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ രാജിവച്ചൊഴിഞ്ഞ സീറ്റായ സാന്‍ഗ്രൂലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മാന്‍ ഇപ്പോള്‍ പഞ്ചാബ് മുഖ്യമന്ത്രിയാണ്.

ഡല്‍ഹിയിലെ രജീന്ദര്‍ നഗര്‍ നിയമസഭാ സീറ്റിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. എഎപിയുടെ രാഘവ് ഛദ്ദ രാജിവച്ചതോടെയാണ് ആ സീറ്റ് ഒഴിഞ്ഞത്.

ജാര്‍ഖണ്ഡിലെ മന്‍ഡര്‍, ആന്ധ്രപ്രദേശിലെ അത്മാകൂര്‍, ത്രിപുരയിലെ അഗര്‍ത്തല, ടൗണ്‍ ബോര്‍ഡോവാലി, സുര്‍മ, ജവരാജ്‌നഗര്‍ എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

Next Story

RELATED STORIES

Share it