രാഷ്ട്രീയ അസ്ഥിരത: നാല് മാസത്തിനുള്ളില്‍ അഞ്ച് ലക്ഷം അഫ്ഗാന്‍കാര്‍ പലായനം ചെയ്യുമെന്ന് യുഎന്‍

കാബൂള്‍: താലിബാന്‍ ഭരണം പിടിച്ച സാഹചര്യത്തില്‍ അഫ്ഗാനില്‍ നിന്ന് അടുത്ത നാല് മാസത്തിനുള്ളില്‍ അഞ്ച് ലക്ഷം പേര്‍ പലായനം ചെയ്യുമെന്ന് അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള യുഎന്‍ ഹൈകമ്മീഷ്ണര്‍ പറഞ്ഞു.
ഇപ്പോള്‍ അത്തരത്തിലുള്ള കൂട്ടപ്പലായനങ്ങള്‍ നടക്കുന്നില്ല. പക്ഷേ, സാഹചര്യങ്ങള്‍ മാറുന്നതോടെ കൂടുതല്‍ പേര്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍ വിലയിരുത്തുന്നതായി ടൊളൊ ന്യൂസ് റിപോര്‍ട്ട് ചെയ്തു.
ഈ സമയത്ത് കൂട്ടപ്പലായനങ്ങള്‍ കാണുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി അഫ്ഗാനിലെ ആഭ്യന്തര സ്ഥിതി മാറിയേക്കാം- ഡപ്യൂട്ടി ഹൈ കമ്മീഷ്ണര്‍ കെല്ലി ടി ക്ലെമന്റ്‌സ് പറഞ്ഞു.
അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി അതിര്‍ത്തികള്‍ തുറന്നുവയ്ക്കാന്‍ യുഎന്‍ അയല്‍രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അഫ്ഗാനില്‍ താമസിയാതെ ഭക്ഷ്യക്ഷാമം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം 12 ദശലക്ഷം ഡോളര്‍ അനുവദിക്കാന്‍ യുഎന്നിനോട് അഭ്യര്‍ത്ഥിച്ചു.
അനിശ്ചിതത്വം വര്‍ധിക്കുന്നതോടെ സുരക്ഷാപ്രശ്‌നം രൂക്ഷമാകാനും തൊഴിലില്ലായ്മ വര്‍ധിക്കാനും സാധ്യതയുണ്ട്. ഇത് ജനങ്ങളെ നാട് വിടാന്‍ പ്രേരിപ്പിക്കും- യുഎന്‍ കണക്കുകൂട്ടുന്നു.
RELATED STORIES
പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില് കള്ളവോട്ട് ആരോപണം
26 Sep 2023 5:13 AM GMTകോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്; ബാങ്കിന്റെ ഭീഷണിയെ...
26 Sep 2023 5:10 AM GMTമണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMT'ജയിലില് കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMT