ഡോ. കഫീല് ഖാന്റെ വീട്ടില് വീണ്ടും പോലിസ് റെയ്ഡ്

കോഴിക്കോട്: ഡോ. കഫീല്ഖാന്റെ ഗോരഖ്പൂരിലെ വീട്ടില് യുപി പോലിസ് റെയ്ഡ് നടത്തി. അദ്ദേഹത്തിന്റെ ഉമ്മയും മുത്തശ്ശിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഡോ. കഫീല്ഖാന് തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ വിവരം പങ്കുവച്ചത്. അദ്ദേഹം ഇപ്പോള് തന്റെ പുതിയ പുസ്തകത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലാണ് ഉള്ളത്.
'എന്റെ പുസ്തകം ആളുകള്ക്ക് എത്തിക്കാന് ഞാന് കേരളത്തിലാണ്. ഉത്തര്പ്രദേശ് തിരഞ്ഞെടുപ്പില് നിന്ന് മാറി, കുട്ടികളെ ചികിത്സിക്കുന്ന തിരക്കിലാണ്. സഹിക്കാന് കഴിയുന്നില്ല, എന്റെ 70 കാരിയായ മാതാവിനെ ഭീഷണിപ്പെടുത്തി നിങ്ങള് എന്താണ് തെളിയിക്കാന് ആഗ്രഹിക്കുന്നത്? പിടിക്കണോ കൊല്ലണോ? എന്ത് വേണമെങ്കിലും ചെയ്യൂ, പക്ഷേ ഉമ്മയോട് കരുണ കാണിക്കൂ, അവള്ക്ക് സഹിക്കാന് കഴിയില്ല. കുറച്ച് മനുഷ്യത്വം ബാക്കിയുണ്ടാവണം സര്'- അദ്ദേഹം ട്വീറ്റ് ചെയ്തു.
ദി ഗോരഖ്പൂര് ഹോസ്പിറ്റല് ട്രാജഡി, എ ഡോക്ടേഴ്സ് മെമ്മൊയര് ഓഫ് എ ഡെഡ്ലി മെഡിക്കല് െ്രെകസിസ് എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രസാധകര് പാന് മാക്മില്ലനാണ്. ഗോരഖ്പൂര് മെഡിക്കല് കോളജ് ആശുപത്രിയില് ഉണ്ടായ ഓക്സിജന് പ്രതിസന്ധിയും അത് നേരിട്ടതിന്റെ ഭാഗമായി കഫീല് ഖാന് നേരിട്ട ഭീഷണിയും ദുരനുഭവങ്ങളും പുസ്തകത്തില് വിവരിക്കുന്നുണ്ട്.
RELATED STORIES
ഗ്യാന്വാപി മസ്ജിദ്: മുസ്ലിംകള്ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ഓള്...
18 May 2022 11:33 AM GMTപേരറിവാളന്റെ മോചനം: നിരാശയും ദുഃഖവും പ്രകടിപ്പിച്ച് കോണ്ഗ്രസ്...
18 May 2022 11:07 AM GMT17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്; പണപ്പെരുപ്പം 15.08 ശതമാനമായി...
18 May 2022 2:25 AM GMTഗ്യാന്വാപി പള്ളി കേസ്: അഡ്വക്കേറ്റ് കമ്മീഷണറെ തല്സ്ഥാനത്തുനിന്ന്...
17 May 2022 11:57 AM GMTഗ്യാന്വാപി മസ്ജിദ് സര്വേ റിപോര്ട്ട് സമര്പ്പിക്കാന് രണ്ട് ദിവസത്തെ ...
17 May 2022 9:09 AM GMTപി ചിദംബരത്തിന്റേയും മകന്റേയും വീടുകളില് സിബിഐ റെയ്ഡ്
17 May 2022 5:10 AM GMT