Latest News

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പോലിസ് പിടിയില്‍

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പോലിസ് പിടിയില്‍
X

കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ പോലിസ് നടത്തിയ വാഹന പരിശോധനക്കിടെ പോലിസ് കൈ കാണിച്ചു നിര്‍ത്താതെ പോയ മോട്ടോര്‍ സൈക്കിള്‍ പിന്തുടര്‍ന്നു പിടികൂടി പരിശോധിച്ചതില്‍ ബൈക്ക് റൈഡറുടെ പക്കല്‍ നിന്നും 0.63 ഗ്രാം എംഡിഎംഎ, 1.108 കിലോഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. കണ്ണൂര്‍ ടൗണ്‍ എസ്‌ഐ പ്രേമന്‍ സി വി യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കടന്നപ്പള്ളി ചന്തപ്പുറ സ്വദേശി സാജിദ് അബ്ദുല്ല പിടിയിലായത്.

പ്രതി സഞ്ചരിച്ചതായ കെഎല്‍ 13 എഎസ് 876 നമ്പര്‍ മോട്ടര്‍ സൈക്കിള്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പ്രതിയുടെ ബാഗില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു. എസ്‌സിപിഒ നാസര്‍, സിപിഒ രിജിന്‍ പി വി, മനേഷ്, രാജേഷ് എന്നിവരും ലഹരി മരുന്നും കാഞ്ചവും പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it