Latest News

ബീഹാറില്‍ വിഷമദ്യ ദുരന്തം: അഞ്ച് മരണം

ബീഹാറില്‍ വിഷമദ്യ ദുരന്തം: അഞ്ച് മരണം
X

ബിഹാര്‍: ബീഹാറിലെ വിഷമദ്യ ദുരന്തത്തില്‍ അഞ്ച് പേര്‍ മരണപ്പെടുകയും നിരവധി പേര്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ഈസ്റ്റ് ചമ്പാരന്‍

ജില്ലയിലെ തുര്‍കൗലിയ, രഘുനാഥ്പൂര്‍ പോലിസ് സ്റ്റേഷന്‍ പരിധികളിലാണ് സംഭവം. ആദ്യം മരിച്ച 25കാരന്റെ മൃതദേഹം പോലീസിനെ അറിയിക്കാതെ ഗ്രാമവാസികള്‍ തന്നെ സംസ്‌കരിച്ചിരുന്നു.

നിലവില്‍ ചികില്‍സയിലുള്ള ഒമ്പത് പേരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൂടാതെ, വിഷമദ്യം കഴിച്ച് ആറ് പേര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ ഊര്‍ജിത അന്വേഷണത്തില്‍ ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it