Latest News

പോക്‌സോ അതിവേഗ കോടതികള്‍ ഏപ്രിലില്‍ തുടങ്ങും; പെരിന്തല്‍മണ്ണയിലും അതിവേഗ കോടതി തുടങ്ങും.

സംസ്ഥാനത്തിന് അനുവദിച്ച 56 കോടതികളില്‍ 28 എണ്ണമാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ മാത്രമായിരിക്കും ഇതില്‍ കൈകാര്യംചെയ്യുന്നത്.

പോക്‌സോ അതിവേഗ കോടതികള്‍ ഏപ്രിലില്‍ തുടങ്ങും; പെരിന്തല്‍മണ്ണയിലും അതിവേഗ കോടതി തുടങ്ങും.
X

പെരിന്തല്‍മണ്ണ: പോക്‌സോ കേസുകള്‍ തീര്‍പ്പാക്കാനുള്ള അതിവേഗ കോടതികള്‍ സംസ്ഥാനത്ത് ഏപ്രിലില്‍ തുടങ്ങും. സംസ്ഥാനത്തിന് അനുവദിച്ച 56 കോടതികളില്‍ 28 എണ്ണമാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ മാത്രമായിരിക്കും ഇതില്‍ കൈകാര്യംചെയ്യുന്നത്. വര്‍ഷത്തില്‍ 165 കേസുകളെങ്കിലും അതിവേഗ കോടതികളില്‍ തീര്‍പ്പാക്കും. ആദ്യഘട്ടത്തില്‍ 2019 സെപ്റ്റംബര്‍ 30 വരെയുള്ളകേസുകളാണ് പരിഗണിക്കുക. രണ്ട് വര്‍ഷത്തേക്ക് മാത്രമായുള്ള കോടതികളായതിനാല്‍ താത്കാലിക കെട്ടിടങ്ങളാവും ഇതിനായി കണ്ടെത്തുന്നത്. ഇതിനോടകം പത്തിലധികം കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

മലപ്പുറത്ത് മഞ്ചേരി, തിരൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് കോടതി പ്രവര്‍ത്തിക്കുക. ഒരു ജുഡീഷ്യല്‍ ഓഫീസറും ഏഴ് ഉദ്യോഗസ്ഥരും അടങ്ങുന്നതായിരിക്കും ഒരു കോടതി. റിട്ട. ജ ഡ്ജിമാരെ ജുഡീഷ്യല്‍ ഓഫീസര്‍മാരായി നിയമിക്കാം എന്ന് വ്യവസ്ഥയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയുമായി ആലോചിച്ചാണ് കോടതികളുടെ ഘടനയുംമറ്റും തീരുമാനിക്കുക.


Next Story

RELATED STORIES

Share it