Latest News

നീലേശ്വരം പോക്സോ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

നീലേശ്വരം പോക്സോ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
X

നീലേശ്വരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ എട്ടാം പ്രതി പടന്നക്കാട് കരുവളം സ്വദേശി കിന്റല്‍ മുഹമ്മദ്(56) മഞ്ചേശ്വരം പോലിസില്‍ കീഴടങ്ങി. പ്രതിയെ കോടതി ഈ മാസം 17 വരെ റിമാന്റ് ചെയ്തു. ആന്റിജന്‍ പരിശോധനയ്ക്ക് ശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. ഡിഎന്‍എ ഒത്തു നോക്കാന്‍ മുഹമ്മദിന്റെ രക്തസാംപിളും ശേഖരിച്ചിരുന്നു.

കേസില്‍ അമ്പതുകാരനായ പിതാവ്, മുഹമ്മദ് റിയാസ് ഞാണിക്കടവ്(20), പി പി മുഹമ്മദ് കുഞ്ഞി ഞാണിക്കടവ്(21), ഞാണിക്കടവിലെ 17കാരന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അത്തിച്ച എന്ന അസി, ഷമീം എന്നിവരെ പിടികൂടാനുണ്ട്.

കര്‍ണാടക മടിക്കേരിയില്‍ വച്ചാണ് ക്വിന്റല്‍ മുഹമ്മദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മാതാവ് തന്നെയാണ് മടിക്കേരിയിലെ അജ്ഞാത കേന്ദ്രത്തില്‍ പെണ്‍കുട്ടിയെ എത്തിച്ചത്. പീഡിപ്പിച്ചതിനു പുറമെ പിതാവ്, അമ്മയുടെ ഒത്താശയോടെ മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചുവെന്നാണ് കേസ്. മാതാവ് പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നതിനും തെളിവു ലഭിച്ചിട്ടുണ്ട്.

മുഹമ്മദ് കീഴടങ്ങിയതോടെ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന. പെണ്‍കുട്ടിയെ അയല്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ കൊണ്ടു പോയി മറ്റു പലര്‍ക്കും കാഴ്ച വച്ചിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.

കേസില്‍ പത്ത് പ്രതികളാണുള്ളത്. ആറ് കേസുകളില്‍ നാല് കേസുകള്‍ നീലേശ്വരം ഇന്‍സ്‌പെക്ടര്‍ പി.ആര്‍. മനോജും ഒരു കേസ് എസ്‌ഐ കെ പി. സതീഷും മറ്റൊരു കേസ് ചീമേനി പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അനില്‍കുമാറുമാണ് അന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it