Latest News

ബാലക്കോട്ട് ആക്രമണം: 2014ലെ പിന്തുണ നല്‍കണമെന്ന് മോദി

ബാലക്കോട്ട് ആക്രമണം: 2014ലെ പിന്തുണ  നല്‍കണമെന്ന് മോദി
X

ജയ്പൂര്‍: ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ടില്‍ ജയ്‌ഷെ കേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണം തിരഞ്ഞെടുപ്പ് പ്രചാരണമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ചുരുവില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി 2014 ലെ പിന്തുണ ഒരിക്കല്‍ക്കൂടി നല്‍കണമെന്നു അഭ്യര്‍ഥിച്ചത്. രാജ്യം സുരക്ഷിതകരങ്ങളിലെന്ന് അവകാശപ്പെട്ട മോദി ഇന്ത്യയെ തലകുനിക്കാനും തകരാനും അനുവദിക്കില്ലെന്നും പറഞ്ഞു. സൈനികരുടെ വീര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. എന്നാല്‍ ബാലക്കോട്ട് ആക്രമണത്തിന്റെ മറ്റ് വിശദീകരങ്ങളിലേക്ക് കടക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.

Next Story

RELATED STORIES

Share it