Latest News

സ്‌കൂളിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു

മുട്ടില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികമ്പളക്കാട് സ്വദേശിനിഫാത്തിമ നസീല (17) നെയാണ് ഉച്ചയോടെ സ്‌കൂളിലെ ബാത്ത് റൂമില്‍ അവശനിലയില്‍ കണ്ടത്.

സ്‌കൂളിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു
X

കല്‍പ്പറ്റ:സ്‌കൂള്‍ ശുചിമുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. മുട്ടില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികമ്പളക്കാട് സ്വദേശിനിഫാത്തിമ നസീല (17) നെയാണ് ഉച്ചയോടെ സ്‌കൂളിലെ ബാത്ത് റൂമില്‍ അവശനിലയില്‍ കണ്ടത്. കമ്പളക്കാട് മുളപറമ്പത്ത് അറക്ക ഹംസ - റംല ദമ്പതികളുടെ മകളാണ്. കല്‍പ്പറ്റ ഗവ. ആശുപത്രിയില്‍ വച്ചാണ് മരണം സ്ഥിരീകരിച്ചത്. ജില്ലാ കലക്ടറും ഡിഎംഒയും ആശുപത്രിയിലെത്തി.മരണകാരണം എന്തെന്ന് വ്യക്തമല്ല.ഉച്ച ഭക്ഷണ സമയം വരെ വിദ്യാര്‍ഥിനി ക്ലാസിലുണ്ടായിരുന്നു. മൃതേദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി.വിദ്യാർത്ഥിനി ശുചി മുറിയിൽ മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസ് എടുത്തു. സഹോദരങ്ങൾ: ഷക്കീല, ഷക്കീർ. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കടുത്ത ജാഗ്രത പുലര്‍ത്തുകയാണ്.

Next Story

RELATED STORIES

Share it