Latest News

പ്ലേ സ്‌ക്കൂള്‍ വിദ്യാര്‍ഥി ബസ് കയറി മരിച്ച സംഭവം; ഡ്രൈവറെ അറസ്റ്റ് ചെയ്തു

പ്ലേ സ്‌ക്കൂള്‍ വിദ്യാര്‍ഥി ബസ് കയറി മരിച്ച സംഭവം; ഡ്രൈവറെ അറസ്റ്റ് ചെയ്തു
X

ഇടുക്കി: ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി സ്‌ക്കൂളിലെ പ്ലേ സ്‌ക്കൂള്‍ വിദ്യാര്‍ഥി ബസ് കയറി മരിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. പൈനാവ് സ്വദേശി എം എസ് ശശിയെയാണ് അറസ്റ്റ് ചെയ്തത്. മനപൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

തടിയമ്പാട് പറപ്പള്ളില്‍ ബെന്‍ ജോണ്‍സന്റെ മകള്‍ നാലു വയസുകാരി 'ഹെയ്‌സല്‍ ബെന്‍' ആണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ മൂന്നു വയസ്സുകാരി ഇനായ തെഹസില്‍ ഇടുക്കി മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it