Latest News

പാസ്വാന്റെ മരണം: ഭക്ഷ്യ വകുപ്പിന്റെ അധിക ചുമതല പിയൂഷ് ഗോയലിന്

ഭക്ഷ്യ, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളാണ് റാംവിലാസ് പാസ്വാന്‍ കൈകാര്യം ചെയ്തിരുന്നു. അധിക ചുമതലയായാണ് പിയൂഷ് ഗോയലിന് ഈ വകുപ്പുകള്‍ നല്‍കിയിട്ടുള്ളത്.

പാസ്വാന്റെ മരണം: ഭക്ഷ്യ വകുപ്പിന്റെ അധിക ചുമതല പിയൂഷ് ഗോയലിന്
X

ന്യൂഡല്‍ഹി: ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി റാംവിലാസ് പാസ്വാന്റെ മരണത്തെതുടര്‍ന്ന് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് നല്‍കി. ഇക്കാര്യം വ്യക്തമാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് വിജ്ഞാപനം പുറപ്പെടുവിച്ചു.

ഭക്ഷ്യ, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളാണ് റാംവിലാസ് പാസ്വാന്‍ കൈകാര്യം ചെയ്തിരുന്നു. അധിക ചുമതലയായാണ് പിയൂഷ് ഗോയലിന് ഈ വകുപ്പുകള്‍ നല്‍കിയിട്ടുള്ളത്. നേരത്തേ കേന്ദ്രമന്ത്രിഭ യോഗം ചേര്‍ന്ന് റാംവിലാസ് പാസ്വാന് ആദരാഞ്ജലി അര്‍പ്പിച്ചു.




Next Story

RELATED STORIES

Share it