Latest News

പിണറായി ഗവണ്‍മെന്റ് പ്രബുദ്ധ കേരളത്തിന് അപമാനം; മുസ്തഫ പാലേരി

പിണറായി ഗവണ്‍മെന്റ് പ്രബുദ്ധ കേരളത്തിന് അപമാനം; മുസ്തഫ പാലേരി
X

ബാലുശ്ശേരി: പോലീസ് ഭരണം സംഘപരിവാരത്തിന് അടിയറവച്ച പിണറായി സര്‍ക്കാര്‍ പ്രബുദ്ധ കേരളത്തിന് അപമാനമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി. പൂനൂരില്‍ എസ്ഡിപിഐ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കിയ തമിഴ്‌നാട് സര്‍ക്കാരിനെ മാതൃകയാക്കാന്‍ കേരള മുഖ്യമന്ത്രി തയ്യാറാകണം. ഇടതു ജനാധിപത്യ മുന്നണി അധികാരത്തില്‍ വരുമ്പോള്‍ 2016 ല്‍ സഖാവ് പിണറായി വിജയന്‍ പറഞ്ഞത് കേരളത്തിന്റെ ആഭ്യന്തരവകുപ്പില്‍ സംഘപരിവാര്‍ ആശയമുള്ള പോലീസ് ഉദ്യോഗസ്ഥരെ വെച്ച് പൊറുപ്പിക്കില്ല എന്നായിരുന്നു.എന്നാല്‍ അധികാരമേറ്റതിനുശേഷം ആഭ്യന്തരവകുപ്പ് പൂര്‍ണമായും ആര്‍എസ്എസിന് കീഴൊതുങ്ങിയ നിലപാടാണ് കണ്ടുവരുന്നത്. ഡിജിപി ലോകനാഥ് ബഹ്‌റ ആഭ്യന്തരവകുപ്പിന്റെ തലപ്പത്ത് വന്നത് സംഘിവല്‍ക്കരണം ശക്തിപ്പെടുത്താന്‍ സഹായമായി. ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുടെ വരവോട് കൂടി പൂര്‍ണ്ണാര്‍ത്ഥത്തില്‍ കേരളം ആര്‍എസ്എസിന് ഒതുങ്ങി കൊടുക്കുന്ന സ്ഥിതിയിലേക്ക് മാറി.


ന്യൂനപക്ഷവേട്ടക്ക് സഖാവ് പിണറായിയുടെ ആഭ്യന്തരവകുപ്പ് മൗന അനുവാദം കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ വിഷയത്തില്‍ കേരളത്തില്‍ പ്രതിഷേധിച്ച സാമൂഹിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി ആളുകളുടെ പേരില്‍ പിണറായി ഗവണ്‍മെന്റ് കേസ് എടുത്തിരിക്കുകയാണ്. 2020 ഫെബ്രുവരി 3 ന് നിയമസഭയില്‍ പറഞ്ഞ വാക്ക് പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും യുപിയില്‍ യോഗി ആദിത്യനാഥ് ചെയ്യുന്ന അതേ രീതി കേരളത്തിലും തുടരാനാണ് ഉദ്ദേശമെങ്കില്‍ ശക്തമായ ചെറുത്തുനില്‍പ്പിന് കേരളം സാക്ഷിയാകുമെന്നും മുസ്തഫ പാലേരി പറഞ്ഞു.




Next Story

RELATED STORIES

Share it