Latest News

കിളിമാനൂരില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നില്‍ പിക്കപ്പ് ഇടിച്ച് ഒരാള്‍ മരിച്ചു

കിളിമാനൂരില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നില്‍ പിക്കപ്പ് ഇടിച്ച് ഒരാള്‍ മരിച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂര്‍ സംസ്ഥാന പാതയില്‍ നിര്‍ത്തിയിട്ടിരുന്ന മിനിലോറിക്ക് പിന്നില്‍ പിക്കപ്പിടിച്ച് ഒരാള്‍ മരിച്ചു. കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ്(44) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചേയായിരുന്നു അപകടം.



കോഴി കയറ്റിവന്ന ലോറി ലോഡ് ഇറക്കുന്നതിനിടെ പിക്കപ്പ് നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിലിടിക്കുകയായാരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ, പിക്കപ്പ് ഓടിച്ചിരുന്ന നൗഷാദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ലോറിയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു.

Next Story

RELATED STORIES

Share it