Latest News

അരീക്കോടിനെ ഫ്രെയിമിലാക്കി ഫോട്ടോവാക്ക്

അരീക്കോടിനെ ഫ്രെയിമിലാക്കി ഫോട്ടോവാക്ക്
X

അരീക്കോട്: അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളജ് ജേണലിസം വിഭാഗം സംഘടിപ്പിച്ച ഫോട്ടോ വാക്ക് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഷൗക്കത്ത് മാസ്റ്റര്‍ ലോക ഫോട്ടോഗ്രാഫി ദിനാചരണത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്തു. അരീക്കോടിന്റെ ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന ഫ്രെയിമുകള്‍ പകര്‍ത്തുകയായിരുന്നു ഫോട്ടോവാക്കിന്റെ ലക്ഷ്യം.


അരീക്കോട് പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ജേണലിസം വിഭാഗം തലവന്‍ റിയാസ് അബൂബക്കര്‍, ജേര്‍ണലിസം അധ്യാപകന്‍ യു കെ മുഹമ്മദ്, ഇംഗ്ലീഷ് അധ്യാപകന്‍ എന്‍ വി യഹ്‌യ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്‍ വി അമീര്‍ അജ്‌വദ് നേതൃത്വം നല്‍കി. കോളജിലെ അവസാന വര്‍ഷ ബി വോക് ബ്രോഡ്കാസ്റ്റിങ് ആന്റ് ജേണലിസം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ മുപ്പതിലേറെ വിദ്യാര്‍ഥികള്‍ ഫോട്ടോ വാക്കില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it