Latest News

ഫിലാഡല്‍ഫിയയില്‍ വെടിവയ്പ്: 3 മരണം, 11 പേര്‍ക്ക് പരിക്ക്

ഫിലാഡല്‍ഫിയയില്‍ വെടിവയ്പ്: 3 മരണം, 11 പേര്‍ക്ക് പരിക്ക്
X

വാഷിങ്ടണ്‍: ശനിയാഴ്ച യുഎസ്സിലെ ഫിലാഡല്‍ഫിയയില്‍ ഏതാനും പേര്‍ചേര്‍ന്ന് ജനക്കൂട്ടത്തിനു നേരെ വെടിവച്ച സംഭവത്തില്‍ 3 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. നഗരത്തില്‍ വലിയ തിരക്കുള്ള സമയത്താണ് വെടിവയ്പ് നടന്നത്.

മരിച്ചവരില്‍ രണ്ട് പുരുഷന്മാരും ഒരു സത്രീയുമുണ്ട്. ഏതാനും പേര്‍ ഒത്തുചേര്‍ന്നാണ് ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തത്. ശനിയാഴ്ച ജോലി കഴിഞ്ഞ് ഒഴിവ് സമയം ആസ്വദിക്കാനെത്തിയ നൂറുകണക്കിന് പേര്‍ ആ സമയം തെരുവുകളിലുണ്ടായിരുന്നു.

വെടിവയ്പ് നടക്കുമ്പോള്‍ ധാരാളം പോലിസുകാര്‍ തെരുവിലുണ്ടായിരുന്നു. അക്രമികളില്‍ ഒരാള്‍ക്കെതിരേ പോലിസുകാര്‍ വെടിയുതിര്‍ത്തെങ്കിലും അയാള്‍ തോക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവസ്ഥലത്തുനിന്ന് രണ്ട് സെമി ഓട്ടോമാറ്റിക് കൈത്തോക്കുകള്‍ കണ്ടെത്തി.

സിസിടിവി ഫൂട്ടേജുകള്‍ പരിശോധിച്ചാലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുക.

കഴിഞ്ഞ ആഴ്ചയില്‍ നിരവധി വെടിവയ്പ് കേസുകളാണ് യുഎസ്സില്‍ റിപോര്‍ട്ട് ചെയ്തത്. ടെക്‌സാസിലെ ഒരു സ്‌കൂള്‍, കാലിഫോര്‍ണിയയിലെ പള്ളി, ന്യൂയോര്‍ക്കിലെ പലചരക്ക് കട, ഒക് ല ഹോമയിലെ ആശുപത്രി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ആഴ്ച വെടിവയ്പ് നടന്നത്. നിരവധി പേര്‍ മരിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it