- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനകീയാസൂത്രണം: രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കും

തിരുവനന്തപുരം: ജനകീയ പ്രസ്ഥാനമായി ജനകീയാസൂത്രണത്തെ ആവിഷ്‌കരിച്ച മുന്‍കാല പ്രവര്‍ത്തകരെ രജതജൂബിലി ആഘോഷ വേളയില്‍ ആദരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. 1996 ആഗസ്ത് 17ന് തുടക്കമിട്ട ജനകീയാസൂത്രണ പദ്ധതിയുടെ തുടക്കകാലത്ത് നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. മുന്നനുഭവങ്ങളുടെ പരിചയമില്ലാതെയാണ് കേരളം ജനകീയ മുന്നേറ്റത്തിലേക്ക് കടന്നതെങ്കിലും പിന്നീടുണ്ടായത് അവിസ്മരണീയമായ ചരിത്രമാണെന്ന് മന്ത്രി വ്യക്തമാക്കി.
ജനകീയാസൂത്രണത്തിന്റെ തുടക്കത്തില്‍ ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ജനങ്ങളുമൊക്കെ ചേര്‍ന്ന് ഒരു വര്‍ഷത്തിലേറെ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ആദ്യ വാര്‍ഷിക പദ്ധതി തയ്യാറാക്കിയത്. ആസൂത്രണ ഗ്രാമസഭ, വാര്‍ഡ് സഭ, വികസന സെമിനാര്‍, കര്‍മ്മ സമിതികള്‍, പദ്ധതിരേഖ, ബ്ലോക്ക്ജില്ലാ പദ്ധതികള്‍, ജില്ലാ ആസൂത്രണസമിതി എന്നിവയടങ്ങുന്ന ആസൂത്രണ ചട്ടക്കൂടൊരുക്കി ജനകീയാസൂത്രണത്തിന്റെ ഘടനാപരമായ അസ്തിവാരം ബലപ്പെടുത്തിയ മുന്‍ അധ്യക്ഷന്‍മാരെയും ജനപ്രതിനിധികളെയും സന്നദ്ധ പ്രവര്‍ത്തരെയും ഉദ്യോഗസ്ഥരെയും ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രജത ജൂബിലി ഉദ്ഘാടന വേളയില്‍ ആദരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ആഗസ്റ്റ് 17ന് വൈകുന്നേരം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവിളക്ക് കൊളുത്തുന്നതോടെ സംസ്ഥാനത്ത് ജനകീയാസൂത്രണ രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാവും. മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനുമൊപ്പം മുന്‍ മുഖ്യമന്ത്രിമാരും മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും ആസൂത്രണ ബോര്‍ഡ് അംഗങ്ങളും കലാ, സാഹിത്യ, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖരും രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കാളികളാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ രജത ജൂബിലി ആഘോഷങ്ങള്‍ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടന പരിപാടി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വലിയ സ്‌ക്രീനില്‍ ലൈവായി പ്രദര്‍ശിപ്പിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















