Latest News

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണം: പി കെ ഉസ്മാന്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ്സും ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശിഖയും നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാണിക്കുന്ന വിവേചനം ക്രൂരമാണ്.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണം: പി കെ ഉസ്മാന്‍
X

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഓണത്തിനു മുമ്പ് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ഉസ്മാന്‍. കഴിഞ്ഞ 5 മാസമായി ഇവര്‍ക്ക് പെന്‍ഷന്‍ പോലും ലഭിക്കുന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ്സും ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശിഖയും നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാണിക്കുന്ന വിവേചനം ക്രൂരമാണ്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം നല്‍കേണ്ട അഞ്ചു ലക്ഷം രൂപ പലര്‍ക്കും നല്‍കിയിട്ടില്ല.


സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷനാണ് മാരകമായ കീടനാശിനി ഹെലികോപ്ടറിലൂടെ തളിച്ച് വായുവും വെള്ളവും വിഷമയമാക്കി തലമുറകളെ തന്നെ മാരക രോഗത്തിന് ഇരകളാക്കിയത്. ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ല. ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും സംരക്ഷണവും നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഇരകള്‍ക്കും അവരുടെ കുടുംബത്തിനും ആജീവനാന്ത സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സര്‍ക്കാരിന്റെ നിരുത്തരവാദിത്വമൂലം പീഡനം അനുഭവിക്കുന്നവര്‍ അര്‍ഹമായ പെന്‍ഷനുപോലും തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവരുന്നത് ഖേദകരമാണ്. അവര്‍ക്ക് മുടങ്ങിയ പെന്‍ഷന്‍ ഉള്‍പ്പെടെ അടിയന്തരമായി നല്‍കാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും പി കെ ഉസ്മാന്‍ മുന്നറിയിപ്പു നല്‍കി.




Next Story

RELATED STORIES

Share it