പെഗസസ്: പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും പ്രവര്‍ത്തനം ഇന്നും തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും പ്രവര്‍ത്തനം ഇന്നുംതടസ്സപ്പെട്ടു. ഇന്ന് പല തവണ ഇരു സഭകളും തുടങ്ങുകയും പിരിയുകയും ചെയ്തു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങിയതു മുതല്‍ ഇതുതന്നെയാണ് സ്ഥിതി. ആദ്യം 12 മണിവരെ പിരിഞ്ഞ ഇരു സഭകളും പിന്നീട് 3.30നും 3.36നും ചേരുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും നടക്കാന്‍ സാധ്യതയില്ല.
രാജ്യസഭ പിരിയും മുമ്പ് ദി ഇന്‍ലാന്റ് വെസ്സല്‍ ബില്ല്, 2021 പാസ്സാക്കി.
കൊവിഡ് വ്യാപനം, കാര്‍ഷിക നിയമം, പെഗസസ്, വിലക്കയറ്റം തുടങ്ങിയവയെക്കുറിച്ച് ചര്‍ച്ച വേണമെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യമെങ്കിലും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. പെഗസസിന്റെ കാര്യത്തിലാണ് സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറില്ലാത്തത്.
പെഗസസ് എന്ന ഇസ്രായേല്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ, രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സുപ്രിംകോടതി ജഡ്ജിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തിയതായാണു കണ്ടെത്തിയിട്ടുള്ളത്. മോദി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് കേന്ദ്രമന്തിമാര്‍, സുപ്രിംകോടതി ജഡ്ജി, ആര്‍എസ്എസ് നേതാക്കള്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, 180ഓളം മാധ്യമപ്രവര്‍ത്തകര്‍, വ്യവസായികള്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയതായാണ് പുറത്തു വരുന്ന വിവരം. ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ഹിന്ദു, നെറ്റ് വര്‍ക്ക് 18, ദി വയര്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളാണു ചോര്‍ത്തിയിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗസസിന്റെ ചാരപ്രവര്‍ത്തനം കണ്ടെത്തിയത്.
RELATED STORIES
മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT