Latest News

ഡല്‍ഹി സിംഗു അതിര്‍ത്തിയില്‍ ക്രിസ്മസ് ആഘോഷവുമായി കര്‍ഷക പോരാളികള്‍

ഡല്‍ഹി സിംഗു അതിര്‍ത്തിയില്‍ ക്രിസ്മസ് ആഘോഷവുമായി കര്‍ഷക പോരാളികള്‍
X

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ കേന്ദ്രങ്ങളിലൊന്നായ സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ ക്രിസ്മസ് ആഘോഷിച്ചു. ഡല്‍ഹിയിലെ പള്ളികളില്‍ നിന്നെത്തിയ വളണ്ടിയര്‍മാരാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ക്രിസ്മസ് ലോകത്തിലെ എല്ലാ മനുഷ്യരുടെയും ആഘോഷമാണ്. ക്രിസ്ത്യാനികള്‍ക്ക് പ്രധാന ദിവസം. കര്‍ഷകര്‍ അതിര്‍ത്തിയില്‍ സമരം ചെയ്യുമ്പോള്‍ ദൈവത്തിന് ആ വേദന കാണാതിരിക്കാനാവില്ല. അതുകൊണ്ടാണ് അതിര്‍ത്തിയില്‍ സമരം ചെയ്യുന്നവര്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ തീരുമാനിച്ചത്- വളണ്ടിയര്‍മാരിലൊരാളായ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ഷക സമരം വളരെ പെട്ടെന്ന് ഒത്തു തീരാന്‍ തങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചതായി വളണ്ടിയര്‍മാര്‍ പറഞ്ഞു. കര്‍ഷകര്‍ക്കൊപ്പം വളണ്ടിയര്‍മാര്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു.

രാജ്യത്താകമാനമുള്ള 8 കോടി കര്‍ഷകര്‍ക്ക് മോദി 18,000 കോടി രൂപ അനുവദിച്ചു. ഇന്ന് രാവിലെ നടന്ന വീഡിയോ കോണ്‍ഫ്രന്‍സ് വഴിയുള്ള യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയാണ് കര്‍ഷകര്‍ സമരം തുടങ്ങിയത്. ആദ്യം പഞ്ചാബില്‍ കേന്ദ്രീകരിച്ച സമരം പിന്നീട് ഇന്ത്യയൊട്ടാകെ ബാധിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it