Latest News

പയ്യോളി: ആരോഗ്യ വകുപ്പിന്റെ ജാഗ്രതക്കുറവ് സാമുഹ്യ വ്യാപനത്തിന് ഇടയാക്കുമെന്ന് ആക്ഷേപം

പയ്യോളി: ആരോഗ്യ വകുപ്പിന്റെ ജാഗ്രതക്കുറവ് സാമുഹ്യ വ്യാപനത്തിന് ഇടയാക്കുമെന്ന് ആക്ഷേപം
X

പയ്യോളി: ആരോഗ്യ വകുപ്പിന്റെ ജാഗ്രതക്കുറവ് സാമുഹ്യ വ്യാപനത്തിന് ഇടയാക്കുമെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം മേലടി സിഎച്ച്‌സിയില്‍ നടത്തിയ പരിശോധന ഫലം പുറത്ത് വന്നതാണ് ജനങ്ങളില്‍ ആശങ്കക്ക് ഇടയാക്കിയിരിക്കുന്നത്. 22ന് നടത്തിയ കൊവിഡ് ടെസ്റ്റില്‍ 91ല്‍ 91 പേരുടേതും നെഗറ്റീവ് എന്ന റിപ്പോര്‍ട്ട് വെള്ളിയാഴ്ച പുറത്ത് വന്നിരുന്നു.

ഇതില്‍പെട്ട രണ്ട് പേര്‍ക്ക് പോസറ്റീവാണന്ന് ശനിയാഴ്ച വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ആദ്യം വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോറന്റയിനില്‍ കഴിഞ്ഞ പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ളവര്‍ പുറത്തിറങ്ങിയെന്നാണ് ആക്ഷേപമുയരുന്നത്.

നേരത്തെ കുട്ടോത്ത് കൊവിഡ് സ്ഥിരികരിച്ചുവരുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ട ചിങ്ങപുരത്തെ സ്ത്രീയുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചതോടെയാണ് പുറക്കാട് കിടഞ്ഞീക്കുന്ന് പൂര്‍ണമായും കണ്ടയ്‌മെമെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്.

പുറക്കാട് എഴാം വാര്‍ഡില്‍ ചേര്‍ന്ന ആര്‍ആര്‍ടിമാരുടെ യോഗം പുറക്കാട് സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍ പേരുടെയും കൊവിഡ് പരിശോധന നടത്തണമെന്നും സാമൂഹ്യ വ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പും പോലിസും ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വാര്‍ഡ് മെമ്പര്‍ സി ഹനീഫ അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിന്ദുകണ്ടംകുനി, ജെപിഎച്ച് എന്‍ സരോജിനി. കെ പി ഷര്‍ഷാദ്, ടി കെ നൗഷാദ് പങ്കെടുത്തു


Next Story

RELATED STORIES

Share it