കോട്ടയത്ത് കൊവിഡ് ബാധിച്ചവരില്‍ പത്തനംതിട്ട സ്വദേശിനിയും; മൂന്നു പേര്‍ക്ക് രോഗം ഭേദമായി; നാലു പേര്‍ക്ക് സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയം ജില്ലയില്‍ കൊവിഡ് മുക്തരായ മൂന്നു പേര്‍ ആശുപത്രി വിട്ടു. ജൂണ്‍ മൂന്നിന് ഡല്‍ഹിയില്‍ നിന്നെത്തിയ മുതുകുളം സ്വദേശിനി(34), മെയ് 29ന് സൗദി അറേബ്യയില്‍നിന്നെത്തിയ കൊടുങ്ങൂര്‍ സ്വദേശിനി(30), മെയ് 17ന് അബുദാബിയില്‍ നിന്നെത്തിയ കുമരകം സ്വദേശിനി(40) എന്നിവരാണ് വീട്ടിലേക്ക് മടങ്ങിയത്. ഇതിനു പുറമെ പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കോന്നി സ്വദേശിയും കൊവിഡ് മുക്തനായി.
ജില്ലയില്‍ പുതിയതായി നാലു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. മെയ് 28ന് മുംബൈയില്‍നിന്നും എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കുമാരനല്ലൂര്‍ സ്വദേശിനി(32), മസ്‌കത്തില്‍നിന്നും ജൂണ്‍ അഞ്ചിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(45), മുംബൈയില്‍നിന്നും ജൂണ്‍ നാലിന് എത്തി അതിരമ്പുഴയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ആറുമാനൂര്‍ സ്വദേശിനി(29), പേരൂരിലെ വീട്ടില്‍ ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശിനി(30) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യപ്രവര്‍ത്തകയ്‌ക്കൊപ്പം മുംബൈയില്‍നിന്ന് എത്തിയ ഭര്‍ത്താവിന്റെയും മകന്റെയും സാംപിള്‍ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഇരുവരും ഹോം ക്വാറന്റയിനിലാണ്.
നിലവില്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് 54 പേരാണ് ചികില്‍സയിലുള്ളത്. ഇതിനു പുറമെ കോട്ടയം ജില്ലക്കാരായ രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. പുതിയതായി രോഗം സ്ഥിരീകരിച്ച തിരുവല്ല സ്വദേശിനി നിലവില്‍ പത്തനംതിട്ട ജില്ലയിലാണുള്ളത്.
RELATED STORIES
അവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMTകരീം ബെന്‍സിമ റയലിനോട് വിട പറഞ്ഞു
5 Jun 2023 5:28 AM GMTമെസ്സി സൗദിയിലേക്കോ? ; അല്‍ ഹിലാല്‍ ഉടമകള്‍ പാരിസില്‍
4 Jun 2023 6:06 PM GMTമെസ്സിയുടെ പിഎസ്ജിയിലെ അവസാന മല്‍സരം തോല്‍വിയോടെ
4 Jun 2023 5:55 AM GMTകേരളാ ബ്ലാസ്റ്റേഴ്സിനും ഇവാനും തിരിച്ചടി; അപ്പീലുകള്‍ തള്ളി എഐഎഫ്എഫ്
2 Jun 2023 4:06 PM GMT