Latest News

ചെന്നിത്തലയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു; ബിഎല്‍ഒക്ക് സസ്‌പെന്‍ഷന്‍

ചെന്നിത്തലയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു; ബിഎല്‍ഒക്ക് സസ്‌പെന്‍ഷന്‍
X

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തെന്ന് ആരോപിച്ച് ബിഎല്‍ഒ കെ പ്രമോദ് കുമാറിനെ സസ്‌പെന്റ് ചെയ്തു. എല്‍ഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ ജില്ല കലക്ടറാണ് സസ്‌പെന്റ് ചെയ്തത്.

ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയോടൊപ്പം ബിഎല്‍ഒ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തത്. ഇതിന്റെ വീഡിയോ സഹിതമാണ് എല്‍ഡിഎഫ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് വിഷയം പരിശോധിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്ന ആലപ്പുഴ ജില്ല കലക്ടര്‍ അറിയിച്ചിരുന്നു.


Next Story

RELATED STORIES

Share it