Latest News

പരപ്പനങ്ങാടി കള്ള് ഷാപ്പ്: എസ്ഡിപിഐ നില്‍പ്പ് സമരം നടത്തി

പരപ്പനങ്ങാടി കള്ള് ഷാപ്പ്: എസ്ഡിപിഐ നില്‍പ്പ് സമരം നടത്തി
X

പരപ്പനങ്ങാടി: കള്ള് ഷാപ്പ് തുറക്കാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ നില്‍പ്പ് സമരം നടത്തി. പരപ്പനങ്ങാടി കടലുണ്ടി റോഡില്‍ നേരത്തെ അടച്ച് പൂട്ടിയ കള്ളുഷാപ്പാണ് തുറക്കാന്‍ നീക്കം നടക്കുന്നത്. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പരപ്പനങ്ങാടിയില്‍ ഉടലെടുക്കുന്നത്. എസ്ഡിപിഐ പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് മുന്‍സിപ്പല്‍ പ്രസിഡന്റ് കെ സിദ്ധീഖ് , ഭാരവാഹികളായ നൗഫല്‍ ചെറുപുരക്കക്കല്‍, അറഫാത്ത് പാണ്ടി, അക്ബര്‍ നേതൃത്വം നല്‍കി




Next Story

RELATED STORIES

Share it