പന്നിയങ്കര ടോള്‍;തദ്ദേശവാസികളില്‍ നിന്ന് തല്ക്കാലം ടോള്‍ പിരിക്കില്ല,സമരം അവസാനിച്ചു
പാലക്കാട് :തദ്ദേശവാസികളില്‍ നിന്ന് തല്ക്കാലം ടോള്‍ പിരിക്കില്ലെന്ന കരാര്‍ കമ്പനിയുടെ ഉറപ്പില്‍ പന്നിയങ്കര ടോള്‍ ഗേറ്റിലെ സമരം അവസാനിപ്പിച്ച് പ്രദേശവാസികള്‍ക്ക്.ഇന്ന് മുതല്‍ എല്ലാവരും ടോള്‍ നല്‍കണമെന്ന നിലപാടിലായിരുന്നു നേരത്തേ കരാര്‍ കമ്പനി.
ഇതുവരെ നല്കി വന്നിരുന്ന സൗജന്യ യാത്ര നിര്‍ത്തലാക്കിയതില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.അന്തിമ തീരുമാനമാകുന്നതിന് മുമ്പ് പന്നിയങ്കരയില്‍ ടോള്‍ പിരിക്കാന്‍ കരാര്‍ കമ്പനി തീരുമാനിച്ചതോടെയാണ് പ്രതിഷേധത്തിനിടയാക്കിയത്.
രമ്യ ഹരിദാസ് എംപി, പിപി സുമോദ് എം എല്‍ എ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബസ് ഉടമ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഇന്നലെ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നെങ്കിലും പ്രദേശവാസികള്‍ ടോള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമായിരുന്നില്ല. 2 ദിവസത്തിനകം നിലപാട് അറിയിക്കുമെന്നാണ് ടോള്‍ കമ്പനി അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും ഇന്ന് മുതല്‍ ടോള്‍ പിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.സ്വകാര്യ ബസുകള്‍ക്കും ടിപ്പര്‍ ലോറികള്‍ക്കും ഇളവ് നല്‍കില്ലെന്ന നിലപാടിലായിരുന്നു കരാര്‍ കമ്പനി.
ടിപ്പര്‍ ലോറികളും ടോള്‍ പ്ലാസയില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചു. ഒരു തവണ കടന്നു പോകുന്നതിന് 650 രൂപ നല്‍കാനാവില്ലെന്ന നിലപാടിലാണ് ഉടമകള്‍.കഴിഞ്ഞ മാര്‍ച്ച് 9ാം തിയതി മുതലാണ് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് തുടങ്ങിയത്.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT