Latest News

പഞ്ചായത്ത് ഓഫിസ് നിര്‍മാണം: ജീവിതം വഴിമുട്ടിയ കാലത്ത് ജനങ്ങളെ പിഴിയരുതെന്ന് എസ്ഡിപിഐ

പഞ്ചായത്ത് ഓഫിസ് നിര്‍മാണം: ജീവിതം വഴിമുട്ടിയ കാലത്ത് ജനങ്ങളെ പിഴിയരുതെന്ന് എസ്ഡിപിഐ
X

മരുതോങ്കര: ഉപജീവനം വഴിമുട്ടി നില്‍ക്കുന്ന ഈ കൊറോണ കാലത്ത് പഞ്ചായത്ത് ഓഫിസ് നിര്‍മ്മാണത്തിന് ജനങ്ങളുടെ കീശയില്‍ കയ്യിടാനുള്ള ഉദ്യമത്തില്‍ നിന്നു പഞ്ചായത്ത് അധികൃതര്‍ പിന്‍മാറണമെന്ന് എസ്ഡിപിഐ മരുതോങ്കര പഞ്ചായത്ത് കമ്മിററി ആവശ്യപ്പെട്ടു.

പഞ്ചായത്തിന് സൗകര്യപ്രദമായ ഓഫിസും ചുറ്റുപാടുകളും ആവശ്യം തന്നെയാണ്. എന്നാല്‍ സര്‍ക്കാര്‍ ഓഫിസുകളുടെ നിര്‍മാണത്തിനും അനുയോജ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനും സര്‍ക്കാര്‍ ഫണ്ടുകളും സംവിധാനങ്ങളും ഉണ്ടെന്നിരിക്കെ ജനങ്ങളില്‍ നിന്ന് പിരിവെടുക്കുന്ന രീതി ശരിയല്ല. സര്‍ക്കാര്‍ ഓഫിസ് കെട്ടിടം നിര്‍മ്മിക്കുവാനും, ഭൂമി വാങ്ങുവാനുമുള്ള ഉത്തരവാദിത്തം പൊതുജനങളുടെ തലയില്‍ കെട്ടിവെക്കുന്ന പഞ്ചായത്ത് ഭരണാസമിതിയുടെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കമ്മിററി വിലയിരുത്തി.

സര്‍ക്കാരില്‍ നിന്ന് ആവശ്യമായ ഫണ്ട് ലഭ്യമാക്കി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുക എന്നതാണ് ഭരണസമിതിയുടെ ഉത്തരവാദിത്തമെന്നും അതിന് പകരം പിരിക്കുകയല്ല വേണ്ടതെന്നും എസ്ഡിപിഐ കുറ്റപ്പെടുത്തി.

ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം കട തുറക്കാന്‍ കഴിയുന്ന കച്ചവടക്കാരനും, തിരിച്ചു പോവാനാവാതെ നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസിയും, തൊഴിലില്ലാതെ അലയുന്ന തൊഴിലാളിയുമാണ് ഈ അധിക ചിലവിന്റെ ഭാരം വഹിക്കേണ്ടി വരുന്നത്.

സാധാരണക്കാരെ പരിഗണിക്കാത്ത വികസന സങ്കല്‍പം എതിര്‍ക്കപ്പെടേണ്ടതാണെന്നും യോഗം വിലയിരുത്തി. എം എം അബ്ദുല്ല അധ്യക്ഷത വഹിച്ചു. സി വി അഷ്‌റഫ്, വി പി റഫീഖ്, കെ കെ നാസര്‍, അജ്മല്‍, ആരിഫ് കാവില്‍, അഷ്‌റഫ് കെട്ടില്‍, മുനീര്‍ പി ടി, പി കെ അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it