പാലത്തായി ബാലികാ പീഡനക്കേസ്: പ്രതിയുടെ ജാമ്യത്തിന് ഉത്തരവാദി പോലിസെന്ന് എസ് ഡിപിഐ

കണ്ണൂര്‍: പാലത്തായി ബാലികാ പീഡനക്കേസില്‍ പ്രതിയായ ബിജെപി നേതാവ് പത്മരാജന് ജാമ്യം ലഭിക്കാന്‍ ഇടയായ സാഹചര്യം ഒരുക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം പോലിസിനാണെന്ന് എസ് ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പറഞ്ഞു. സ്വന്തം അധ്യാപകനാല്‍ നിരവധി തവണ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് ഉള്‍പ്പെടെ മൊഴി നല്‍കിയിട്ടും ആ മൊഴികളൊന്നും വിശ്വസിക്കാതെ പ്രതിയുടെ മൊഴിക്ക് വിശുദ്ധത കല്‍പ്പിച്ച ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ നിന്നു പോക്‌സോ വകുപ്പ് എടുത്തുകളഞ്ഞതാണ് പ്രതിക്ക് ജാമ്യം കിട്ടാന്‍ കാരണം. ഇത്രയും ഗുരുതരമായ കേസില്‍ വളരെ ലാഘവത്തോടെ കേരള ജനതയെ പരിഹസിക്കുന്ന നിലപാടാണ് ക്രൈംബ്രാഞ്ച് സ്വീകരിച്ചത്. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അവിശ്വസിച്ച പോലിസ് പ്രതിയായ ആര്‍എസ് എസ് നേതാവിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. തുടക്കം മുതല്‍ പ്രതിയെ സഹായിക്കുന്ന പോലിസിനെയാണ് പൊതുസമൂഹത്തിനു കാണാന്‍ കഴിഞ്ഞത്. കുറ്റപത്രത്തില്‍ നിന്നു പോക്‌സോ ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ എടുത്തുകളഞ്ഞിട്ടും ഉന്നത നീതി പീഠങ്ങളെയോ മറ്റ് ഇടപെടലുകളോ നടത്താത്ത ആക്്ഷന്‍ കമ്മിറ്റിയും പൊതുജനങ്ങളോട് മറുപടി പറയേണ്ടതുണ്ട്. സിപിഎം നിയന്ത്രണത്തില്‍ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തിച്ചതിന്റെ പരിണിത ഫലമാണിതെന്നും നിയമ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച ശേഷം നിയമ പോരാട്ടവും രാഷ്ട്രീയ പോരാട്ടവും തുടരുമെന്നും ബഷീര്‍ കണ്ണാടിപ്പറമ്പ് വ്യക്തമാക്കി.
Palathayi case: police responsible for accused's bail-SDPI
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്‍സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്‍; താനൂരില്‍ കടലില്‍ കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില്‍ പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്‍വകലാശാലയിലെ 37 പേരുടെ ബിരുദസര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT